Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightകാണാൻ ലുക്ക്,...

കാണാൻ ലുക്ക്, കാര്യങ്ങളിൽ മിടുക്ക്; ആപ്പിളിന്റെ സ്മാർട്ട് ഗ്ലാസുകൾ വരുന്നു! ഒപ്പം മടക്കാവുന്ന ഐഫോണും

text_fields
bookmark_border
കാണാൻ ലുക്ക്, കാര്യങ്ങളിൽ മിടുക്ക്; ആപ്പിളിന്റെ സ്മാർട്ട് ഗ്ലാസുകൾ വരുന്നു! ഒപ്പം മടക്കാവുന്ന ഐഫോണും
cancel

കുപ്പർട്ടിനോ: സ്മാർട്ട് ഫോൺ വിപണിക്ക് പിന്നാലെ സ്മാർട്ട് ഗ്ലാസ് ലോകവും കീഴടക്കാൻ ആപ്പിൾ ഒരുങ്ങുന്നു. മെറ്റയുടെ സ്മാർട്ട് ഗ്ലാസുകൾക്ക് വെല്ലുവിളിയുയർത്തിക്കൊണ്ട് പുറത്തിറങ്ങുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുത്തുമായി എത്തുന്ന ആപ്പിളിന്റെ പുതിയ സ്മാർട്ട് ഗ്ലാസുകളെക്കുറിച്ചുള്ള ആവേശകരമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേവലം ഗ്ലാസ് എന്നതിനപ്പുറം ഒരു പേഴ്‌സനൽ അസിസ്റ്റന്റിനെപ്പോലെ പ്രവർത്തിക്കാൻ ഈ ഗ്ലാസിനാകും.

സാധാരണ സ്മാർട്ട് ഗ്ലാസുകളിൽനിന്ന് വ്യത്യസ്തമായി പ്രീമിയം ലുക്ക് നൽകാനാണ് ആപ്പിൾ ശ്രമിക്കുന്നത്. ഇതിനായി സാധാരണ പ്ലാസ്റ്റിക്കിന് പകരം കൂടുതൽ ഈടുനിൽക്കുന്ന 'അസറ്റേറ്റ്' എന്ന മെറ്റീരിയലായിരിക്കും ഗ്ലാസിന്റെ ബോഡി നിർമിക്കാൻ ഉപയോഗിക്കുക. നാല് വ്യത്യസ്ത ആകൃതിയിലുള്ള ഫ്രെയിമുകൾ ആപ്പിൾ പരീക്ഷിക്കുന്നുണ്ട്. കറുപ്പ്, ഓഷ്യൻ ബ്ലൂ, ലൈറ്റ് ബ്രൗൺ എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഗ്ലാസുകൾക്കായി റേ-ബാൻ മോഡലിന് സമാനമായ വലിയ ചതുരാകൃതിയിലുള്ള ഫ്രെയിമുകൾ മുതൽ ചെറിയ വട്ടത്തിലുള്ള ഡിസൈനുകൾ വരെ ആപ്പിൾ ഇറക്കുന്നുണ്ട്.

കണ്ണടയിലുള്ള ചെറിയ കാമറ ഉപയോഗിച്ച് ഫോട്ടോകളും വിഡിയോകളും പകർത്താം. ഫോൺ വിളിക്കാനും ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാനും സ്പീക്കറും മൈക്കും കണ്ണടയിൽ തന്നെയുള്ളതുകൊണ്ട് ഫോൺ പോക്കറ്റിൽനിന്ന് എടുക്കാതെ തന്നെ സാധിക്കും. സിരിയുടെ കൂടുതൽ കരുത്തുറ്റ പതിപ്പും നമ്മൾ ഒരു വസ്തുവിലേക്ക് നോക്കിയാൽ അത് എന്താണെന്ന് പറഞ്ഞുതരാൻ വിഷ്വൽ ഇന്റലിജൻസ് സൗകര്യങ്ങളും ഈ ഗ്ലാസിലുണ്ടാകും. നോട്ടിഫിക്കേഷനുകൾ അറിയാൻ കഴിയുന്നതും ഈ ഗ്ലാസി​ന്റെ മറ്റൊരു പ്രത്യേകതയാണ്.

മാത്രമല്ല, ആപ്പിൾ പ്രേമികൾ ഏറെ കാലമായി കാത്തിരിക്കുന്ന മടക്കാവുന്ന ഐഫോൺ 2026 സെപ്റ്റംബറോടെ പുറത്തിറങ്ങുമെന്നാണ് സൂചന. ഇതിന് പുറമെ കൂടാതെ കാമറയുള്ള എയർപോഡ്സ്, സ്മാർട്ട് ഹോം ഡിസ്പ്ലേ, കാമറയുള്ള പെൻഡന്റ് എന്നിവയും ആപ്പിളിന്റെ വരാനിരിക്കുന്ന ഉൽപന്നങ്ങളുടെ പട്ടികയിലുണ്ട്. നിലവിലെ വിവരങ്ങൾ അനുസരിച്ച് 2026 അവസാനമോ 2027 ആദ്യമോ ആപ്പിളിന്റെ ഈ അത്ഭുത ഗ്ലാസുകൾ വിപണിയിൽ എത്തിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleApple productsSmart GlassArtificial Intellegencelatest technology
News Summary - Looks to see, smart to do; Apple's smart glasses are coming! And a foldable iPhone
Next Story