Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightലൊക്കേഷനും ജിപിഎസും...

ലൊക്കേഷനും ജിപിഎസും ഇല്ലെങ്കിലും നിങ്ങളെവിടെയെന്ന് എഐ കണ്ടെത്തും; സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

text_fields
bookmark_border
https://www.madhyamam.com/tags/socialmedia
cancel

സമൂഹമാധ്യമങ്ങൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്‍റെ പ്രധാന ഭാഗമാണ്. വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ പലരും അവർ പോകുന്ന യാത്രകളുടെയും സ്ഥലങ്ങളുടെയും ഉൾപ്പെടെ ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാറുമുണ്ട്. നിങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകൾ ഉപയോഗിച്ച് നമ്മുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ എഐക്ക് കഴിയുമെന്ന് പുതിയ പഠനം.

ലൊക്കേഷൻ ടാഗുകളോ ജിപിഎസ് വിവരങ്ങളോ ഇല്ലാതെ തന്നെ ഫോട്ടോകൾ വിശകലനം ചെയ്ത് നഗരവും രാജ്യവും തിരിച്ചറിയാൻ എഐ മോഡലുകൾക്ക് സാധിക്കുമെന്നാണ് മക്കാഫി (McAfee) നടത്തിയ പഠനത്തിൽ പറയുന്നത്.

ഗൂഗിളിന്‍റെ ജെമ്മ 3 27ബി (Gemma 3 27B), അലിബാബയുടെ ക്വെൻ 3 വിഎൽ 30ബി (Qwen 3 VL 30B) എന്നീ എഐ മോഡലുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 21236 ട്രാവൽ ഫോട്ടോകളിൽ നടത്തിയ പരിശോധനയിൽ 90 ശതമാനത്തോളം കേസുകളിലും എവിടെവെച്ചാണ് ഫോട്ടോ എടുത്തതെന്ന് എഐ കൃത്യമായി കണ്ടെത്തി.

ഫോട്ടോയിലുള്ള കെട്ടിടങ്ങൾ, തെരുവിലെ അടയാളങ്ങൾ, ആകാശം, വെളിച്ചം, ഭക്ഷണശാലകൾ തുടങ്ങിയ ദൃശ്യ വിവരങ്ങൾ വിശകലനം ചെയ്താണ് എഐ ലൊക്കേഷൻ നിർണ്ണയിക്കുന്നത്. അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചിത്രങ്ങൾ കണ്ടെത്താൻ എഐക്ക് കൂടുതൽ എളുപ്പമാണ്.

ഈ സാങ്കേതികവിദ്യ സൈബർ തട്ടിപ്പുകാർക്ക് വലിയ അവസരമാണ് ഒരുക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് വ്യക്തിയുടെ യാത്രാ വിവരം മനസ്സിലാക്കി കൂടുതൽ വിശ്വസനീയമായ രീതിയിൽ തട്ടിപ്പുകൾ നടത്താൻ കുറ്റവാളികൾക്ക് കഴിയും.

സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ലൊക്കേഷൻ വിവരങ്ങൾ നീക്കം ചെയ്യാനും പൊതുസ്ഥലങ്ങളിൽ വെച്ച് എടുക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ കൃത്യമായ ലൊക്കേഷൻ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനും ശ്രദ്ധിക്കുക.

സോഷ്യൽ മീഡിയ പോസ്റ്റുകൾ നിങ്ങളുടെ സ്വകാര്യതയെ ബാധിക്കാതിരിക്കാൻ ഇത്തരം കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. തികഞ്ഞ ജാഗ്രത കൊണ്ടുമാത്രമേ തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാൻ കഴിയൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GPSLocationSocial MediaTech NewsAI ​​
News Summary - Location, GPS, AI, social media, post,
Next Story