Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right‘ഫേസ്ബുക്ക് തന്‍റെ...

‘ഫേസ്ബുക്ക് തന്‍റെ അക്കൗണ്ട് നിരന്തരം ബ്ലോക്ക് ചെയ്യുന്നു’; മെറ്റക്കെതിരെ കേസുമായി അഭിഭാഷകൻ മാർക്ക് സക്കർബർഗ്

text_fields
bookmark_border
‘ഫേസ്ബുക്ക് തന്‍റെ അക്കൗണ്ട് നിരന്തരം ബ്ലോക്ക് ചെയ്യുന്നു’; മെറ്റക്കെതിരെ കേസുമായി അഭിഭാഷകൻ മാർക്ക് സക്കർബർഗ്
cancel
camera_alt

മാർക്ക് സക്കർബർഗ്, അഭിഭാഷകൻ മാർക്ക് സക്കർബർഗ്

ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെതിരെ പരാതിയുമായി അമേരിക്കൻ അഭിഭാഷകൻ മാർക്ക് സക്കർബർഗ്. മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന പേരുപയോഗിച്ച് ആള്‍മാറാട്ടം നടത്തുന്നുവെന്ന് സിസ്റ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടര്‍ച്ചയായി കമ്പനി ബ്ലോക്ക് ചെയ്യുന്നതിനാലാണ് കേസ് കൊടുത്തതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞ എട്ട് വർഷത്തിനിടെ അഞ്ച് തവണ ഫേസ്ബുക്ക് തന്റെ പ്രൊഫഷണൽ അക്കൗണ്ടുകളും നാലു തവണ വ്യക്തിഗത അക്കൗണ്ടുകളും സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ആവർത്തിച്ചുള്ള വിലക്കുകൾ തന്‍റെ പ്രാക്ടീസിനെ ദോഷകരമായി ബാധിക്കുന്നു. ഇന്ത്യാന സ്വദേശിയാണ് അഭിഭാഷകൻ. ‘താൻ ഒരു സുപ്രഭാതത്തിൽ കേസ് കൊടുക്കുന്നതല്ല. തന്റെ അക്കൗണ്ട് സസ്‌പെൻഷനുമായി ബന്ധപ്പെട്ട് നിരന്തരം കമ്പനിയുമായി ബന്ധപ്പെടുന്നുണ്ട്. കമ്പനി ക്ഷമാപണം നടത്തുന്നുണ്ടെങ്കിലും വിലക്ക് ഏർപ്പെടുത്തുന്നത് ഒഴിവാക്കുന്നില്ല. അതിനാലാണ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്’ മാർക്ക് സക്കർബർഗ് പറഞ്ഞു.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ നിരന്തരം തടസപ്പെടുന്നത് കക്ഷികളുമായുള്ള ആശയവിനിമയത്തെ ദേഷകരമായി ബാധിച്ചിരിക്കുകയാണ്. നിയമ സ്ഥാപനത്തിന്റെ പരസ്യത്തിന് നല്‍കിയ തുകയില്‍ ആയിരക്കണക്കിന് ഡോളര്‍ നഷ്ടപ്പെട്ടു. മെയ് മാസത്തിൽ തന്റെ സ്ഥാപനത്തിന്റെ ബിസിനസ് പേജ് നീക്കം ചെയ്തതായും അതുവഴി പരസ്യത്തിൽ 11,000 ഡോളർ നഷ്ടമുണ്ടായതായും അദ്ദേഹം പങ്കുവെച്ചു. തന്റെ അക്കൗണ്ട് സ്ഥിരമായി പുന:സ്ഥാപിക്കണമെന്നും അഭിഭാഷകന്റെ ഫീസും പരസ്യങ്ങള്‍ക്കായി നഷ്ടപ്പെട്ട പണവും തിരികെ നല്‍കണമെന്നും അഭിഭാഷകൻ മെറ്റയോട് ആവശ്യപ്പെട്ടു.

ഈ നടക്കുന്നതൊന്നും തമാശയല്ല. ഇതുമൂലം നിരവധി നഷ്ടങ്ങളാണ് ജീവിതത്തിൽ ഉണ്ടായത്. വ്യാജനാമം ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് തന്‍റെ അക്കൗണ്ടുകൾ നിരന്തരം ബ്ലോക്ക് ചെയ്തത്. എന്നാൽ എത്രയോ കാലം മുമ്പേ എനിക്ക് ഈ പേരുണ്ട്. മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് പ്രശസ്തനാകുന്നതിന് മുമ്പ് തന്നെ എനിക്ക് ഈ പേരുണ്ട്. ആവശ്യമായ എല്ലാ രേഖകളും താൻ സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.

തന്നെക്കാള്‍ കൂടുതല്‍ പണവും അഭിഭാഷകരും സംവിധാനങ്ങളും അവര്‍ക്കുണ്ട്. അവരുമായി ഒരു പ്രശ്നത്തിന് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചതെന്നും മാധ്യമങ്ങളോട് അഭിഭാഷകൻ പറഞ്ഞു. സംഭവം സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് രസകരമായ കമന്‍റുകളാണ് ഉപയോക്താക്കൾ കുറിക്കുന്നത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mark ZuckerbergCase filedFacebookMeta
News Summary - Lawyer Mark Zuckerberg sues Mark Zuckerberg after Facebook keeps banning him
Next Story