Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightആ​ർ​ട്ടി​ഫി​ഷ്യ​ൽ...

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മം വ​ന്നേ​ക്കും

text_fields
bookmark_border
ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മം വ​ന്നേ​ക്കും
cancel

മ​നാ​മ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (AI)യെ ​നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മം ശൂ​റ കൗ​ൺ​സി​ൽ പ​രി​ഗ​ണി​ക്കും. നി​യ​മ​ലം​ഘ​ക​ർ​ക്ക് മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2,000 ദി​നാ​ർ​വ​രെ പി​ഴ​യോ ശി​ക്ഷ ല​ഭി​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മം. ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്ര​തി​വാ​ര സെ​ഷ​നി​ൽ ശൂ​റ കൗ​ൺ​സി​ൽ പ​രി​ഗ​ണി​ക്കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ അ​ലി അ​ൽ ഷെ​ഹാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.

ആ​ഭ്യ​ന്ത​രം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കാ​ബി​ന​റ്റ് അ​ഫ​യേ​ഴ്‌​സ് എ​ന്നി​വ​യു​ടെ പ​രി​ഗ​ണ​ന​ക്കു​ശേ​ഷ​മാ​ണ് നി​യ​മം ശൂ​റ​യു​ടെ നി​യ​മ​നി​ർ​മാ​ണ, നി​യ​മ​കാ​ര്യ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട​ത്. നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി, ബ​ഹ്‌​റൈ​ൻ പോ​ളി​ടെ​ക്‌​നി​ക്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ ​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി, ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി, തം​കീ​ൻ എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. AI-യെ ​നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര നി​യ​മം ക​ഴി​ഞ്ഞ മാ​സം യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceBahrainAI
News Summary - Law to Regulate Artificial Intelligence May Come to Bahrain
Next Story