Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

5ജി ഇന്ന് മുതൽ; തുടക്കത്തിൽ തെരഞ്ഞെ ടുത്ത നഗരങ്ങളിൽ

text_fields
bookmark_border
5G services
cancel

ന്യൂഡൽഹി: രാജ്യം കാത്തിരുന്ന അഞ്ചാം തലമുറ (5ജി) ടെലി കമ്യൂണിക്കേഷൻ സേവനങ്ങൾക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അത്യാധുനിക 'അഞ്ചാംതലമുറ' ഇൻറർനെറ്റ് സേവന സാങ്കേതികയുടെ ഉദ്ഘാടനം നിർവഹിക്കുക. ആദ്യം തെരഞ്ഞെടുത്ത നഗരങ്ങളിൽ ലഭ്യമാകുന്ന 5-ജി രണ്ടുവർഷത്തിനകം രാജ്യമാകെ വ്യാപിപ്പിക്കും. സാമ്പത്തിക മേഖലയിൽ 2035ഓടെ 45,000 കോടി ഡോളറിന്റെ (ഏതാണ്ട് 36 ലക്ഷം കോടി രൂപ) സ്വാധീനമുണ്ടാക്കാൻ 5ജിക്കാകും. ഇന്ത്യൻ സമൂഹത്തിന്റെ വലിയ മാറ്റത്തിനും ഇത് കാരണമായേക്കും.

ന്യൂഡൽഹി പ്രഗതി മൈതാനിയിൽ ഒക്ടോബർ ഒന്നു മുതൽ നാലു വരെ നടക്കുന്ന ആറാമത് 'ഇന്ത്യ മൊബൈൽ കോൺഗ്രസും' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നിലവിലുള്ള 4ജിയേക്കാൾ പല മടങ്ങ് വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാകുമെന്നതാണ് 5ജിയുടെ പ്രധാന സവിശേഷതകളിലൊന്ന്. മൊബൈൽ ഫോണുകളിലേക്ക് സെക്കന്റുകൾകൊണ്ട് സിനിമ ഉൾപ്പെടെ വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനാകും. ആരോഗ്യമേഖല, നെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ച വാഹനങ്ങളുടെ നിരീക്ഷണം തുടങ്ങി സർവമേഖലകളിലും മാറ്റം പ്രകടമാകും.

കഴിഞ്ഞ മാസം നടന്ന 5ജി സ്പെക്ട്രം ലേലത്തിലൂടെ ഒന്നര ലക്ഷം കോടി രൂപയാണ് സർക്കാറിന് ലഭിച്ചത്. ഏതെല്ലാം നഗരങ്ങളിലാണ് തുടക്കത്തിൽ 5ജി സേവനം ലഭിക്കുകയെന്ന് സർക്കാർ അറിയിച്ചിട്ടില്ലെങ്കിലും ഏറ്റവും കൂടുതൽ തുക സ്പെക്ട്രത്തിന് ചെലവഴിച്ച റിലയൻസ് ജിയോ പറയുന്നതിനനുസരിച്ച് ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിലാണ് ആദ്യം 5ജി എത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Launch 5G services today
Next Story