Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സെപ്തബംർ 30 മുതൽ ലക്ഷക്കണക്കിന്​ ഐഫോണുകളിൽ ഇൻറർനെറ്റ്​ ഉപയോഗിക്കാൻ കഴിയില്ല; കാരണമിതാണ്​...
cancel
camera_alt

(Image credit: DenPhotos/Shutterstock)

Homechevron_rightTECHchevron_rightTech Newschevron_rightസെപ്തബംർ 30 മുതൽ...

സെപ്തബംർ 30 മുതൽ ലക്ഷക്കണക്കിന്​ ഐഫോണുകളിൽ ഇൻറർനെറ്റ്​ ഉപയോഗിക്കാൻ കഴിയില്ല; കാരണമിതാണ്​...

text_fields
bookmark_border

കോടിക്കണക്കിന്​ മാക്​ബുക്കുകൾ, ഐഫോണുകൾ, ഗെയിമിങ്​ കൺസോളുകൾ, സ്​മാർട്ട്​ ടിവികൾ, മറ്റ്​ സ്​മാർട്ട്​ ഡിവൈസുകൾ തുടങ്ങിയവയിൽ സെപ്തംബർ 30 വ്യാഴാഴ്ച മുതൽ ഇൻറർനെറ്റ് കണക്റ്റിവിറ്റി നഷ്ടപ്പെട്ടേക്കാം. സുരക്ഷിതമായ ഇൻറർനെറ്റ് കണക്ഷനുകൾ വെരിഫൈ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു നിർണായക ഡിജിറ്റൽ സർട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നതിനാലാണ്​ ദശലക്ഷക്കണക്കിന് പഴയ​ സ്​മാർട്ട്​ ഡിവൈസുകൾക്ക്​ വ്യാപകമായി ഇൻറർനെറ്റ്​ പിന്തുണ നഷ്​ടപ്പെടുന്നത്​.

നിലവിലെ ഡിജിറ്റൽ സർട്ടിഫിക്കറ്റ്​ കാലഹരണപ്പെടുന്നതോടെ യൂസർമാർക്ക്​ അവരുടെ പഴയ ഉപകരണങ്ങളിൽ ഇൻറർനെറ്റ് പിന്തുണ നൽകുന്ന പുതിയ സർട്ടിഫിക്കറ്റുകളുടെ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. അതോടെ, നെറ്റ്​ഫ്ലിക്​സ്​, യൂട്യൂബ്​ വിഡിയോ കാണുന്നതും ഇമെയിൽ അയക്കുന്നതും പോലുള്ള ഇൻറർനെറ്റ്​ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റാതാവും.

എന്താണ്​ ആ സർട്ടിഫിക്കറ്റ്​...?

2021 സെപ്റ്റംബർ 30 -ന് കാലഹരണപ്പെടുന്ന ആ ഡിജിറ്റൽ സർട്ടിഫിക്കറ്റി​െൻറ പേര്​ IdentTrust DST Root CA X3 എന്നാണ്​.

ഓരോ തവണയും ഒരു ഉപയോക്താവ് HTTPS- ൽ ആരംഭിക്കുന്ന ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ, ഈ സർട്ടിഫിക്കറ്റി​െൻറ സാന്നിധ്യം കാരണം അവർക്ക് സുരക്ഷിതമായി അത് ചെയ്യാൻ കഴിയും. നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനായ 'ലെറ്റ്സ് എൻക്രിപ്റ്റ്' ആണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. അത്​ നിങ്ങളുടെ ഉപകരണങ്ങളും പൊതുവെ ഇൻറർനെറ്റും തമ്മിലുള്ള കണക്ഷനുകൾ എൻക്രിപ്റ്റ് ചെയ്യുന്നു, നിങ്ങളുടെ ഡാറ്റ ആർക്കും തടസ്സപ്പെടുത്താനും മോഷ്ടിക്കാനും കഴിയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ഏതൊക്കെ ഉപകരണങ്ങളിൽ....

സർട്ടിഫിക്കറ്റി​െൻറ കാലാവധി കഴിയുന്നത്​ കൂടുതലായും ബാധിക്കാൻ പോകുന്ന സ്മാർട്ട് ഡിവൈസുകൾ പഴയ മാക്ബുക്കുകൾ, ഐഫോണുകൾ, പ്ലേസ്റ്റേഷൻ 3 കൺസോളുകൾ എന്നിവയാണ്. പ്രത്യേകിച്ച്, iOS 10 -ന് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും MacOS 2016, Windows XP എന്നിവയുടെ പഴയ പതിപ്പുകൾ പ്രവർത്തിക്കുന്ന ഡിവൈസുകളിലും പ്രശ്നങ്ങൾ നേരിടും.

പഴയ സ്മാർട്ട് ടിവികളെയും സെറ്റ്-ടോപ്പ് ബോക്സുകളെയും നി​െൻറൻഡോ 3DS-കളെയും അത്​ ബാധിച്ചേക്കാം. പുതിയ ഫേംവെയറിലേക്ക് അപ്ഗ്രേഡ് ചെയ്യാത്ത പഴയ പ്ലേസ്റ്റേഷനുകളിലും പ്രശ്നങ്ങൾ നേരിടാം.

അതേസമയം ലോകത്തുള്ള ഭൂരിപക്ഷം ഇൻറർനെറ്റ്​ ഉപയോക്താക്കളെയും സെപ്​തംബർ 30-ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റി​െൻറ​ കാലഹരണപ്പെടൽ ബാധിക്കാനിടയില്ല. എന്നാൽ, പഴയ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക്​ പ്രതിസന്ധിയുണ്ടാകാം. അത്തരക്കാർ അപ്​ഗ്രേഡ്​ ചെയ്യുകയല്ലാതെ രക്ഷയില്ല. സോഫ്​റ്റ്​വെയറുകൾ അപ്​ഡേറ്റ്​ ചെയ്യാൻ കഴിയുന്നവർ അത്​ ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Internet ConnectionofflineInternet BlackoutiPhones
News Summary - lakhs of iPhones TVs and other smart devices could go offline this week
Next Story