Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightകാട്ടാക്കട എന്ന...

കാട്ടാക്കട എന്ന ഇന്‍റലിജന്‍റ് ബ്രാന്‍ഡ്

text_fields
bookmark_border
കാട്ടാക്കട എന്ന ഇന്‍റലിജന്‍റ് ബ്രാന്‍ഡ്
cancel
camera_alt

‘നെറ്റിസൺ മീറ്റി’ൽ കാലാവസ്ഥാ നിരീക്ഷണം, കൃഷി മാനേജ്മെന്റ്, വിളകളുടെ ആരോഗ്യ പരിശോധന എന്നിവയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രായോഗിക ഉപയോഗം വിശദീകരിക്കുന്നു

കാട്ടാക്കട ‘ആപ്പി’ലാവുകയാണ്. എ.ഐ അധിഷ്ഠിത വികസനത്തിന്റെ നല്ല ഒന്നാന്തരം ‘ആപ്പി’ൽ. കാട്ടാക്കടയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇനി വിരൽത്തുമ്പിലുണ്ട്. kaattaal.ai.in എന്ന ഇന്ററാക്ടിവ് ചാറ്റ്ബോക്സിലൂടെ മണ്ഡലത്തിലെ സേവനങ്ങൾ, ഓഫിസുകൾ, പദ്ധതികൾ എന്നിവയെക്കുറിച്ച് ആർക്കും ഇനി ചോദിച്ചറിയാം. വാർഡ്-സർവേ നമ്പർ അടിസ്ഥാനത്തിൽ ഭരണ-ഭൂമിശാസ്ത്ര വിവരങ്ങൾ ഡിജിറ്റലായി ലഭ്യമാക്കാൻ ‘അറിയാം കാട്ടാക്കട’ (kattakadalac.com) എന്ന വെബ്സൈറ്റുമുണ്ട്. ഇതിലൂടെ മണ്ഡലത്തിലെ സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുയിടങ്ങൾ, അവശ്യ സേവന കേന്ദ്രങ്ങൾ എന്നിവയുടെ വിവരങ്ങളും ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും ലൊക്കേഷനും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഒരു മണ്ഡലത്തെപ്പറ്റിയുള്ള സമഗ്ര വിവരങ്ങൾ ഭൂപടാധിഷ്ഠിതമായി അവതരിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഉദ്യമമാണിത്.

മണ്ഡലത്തിന്റെ അതിർത്തി, ജനസംഖ്യ, വിസ്തീർണം, പഞ്ചായത്തുകളുടെ അതിർത്തികൾ, ഓരോ പഞ്ചായത്തിന്റെയും വാർഡുകളുടെയും പൊതുവിവരങ്ങൾ, സർവേ നമ്പറുകൾ, പൊതുമരാമത്ത് റോഡുകൾ, പാലങ്ങൾ, നീർത്തടങ്ങൾ തുടങ്ങിയവയും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ഹെൽപ് ലൈൻ നമ്പറുകളും റൂട്ട് മാപ്പുകളും ലഭ്യമാണ്.

മണ്ഡലത്തിലെ വികസന സാധ്യതകൾ പൊതുജനങ്ങൾക്കും നിക്ഷേപകർക്കും വിദ്യാർഥികൾക്കും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘കാട്ടാൽ @ ഐടി – Know Your Kattakkada Instantly’ എന്ന മൊബൈൽ ആപ്പും ഉടൻ രംഗത്തെത്തും. ഈ ഡിജിറ്റൽ ചുവടുവെപ്പ് പ്രഖ്യാപിച്ച ‘നെറ്റിസൺ മീറ്റി’ൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആപ്പിന്റെ പ്രീ-ലോഞ്ച് നിർവഹിച്ചു. ‘ഇതിന്റെ ഭാഗമായി വിദ്യാർഥികൾ അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് ഗൂഗ്ൾഫോം വിതരണം ചെയ്തിട്ടുണ്ട്. അവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും കൂടി ഉൾപ്പെടുത്തിയാണ് ആപ് യാഥാർഥ്യമാക്കുക’- കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ് പറയുന്നു.

കർഷകർക്ക് സഹായകമാകുന്നതിന് കാലാവസ്ഥാ വ്യതിയാനത്തെ നിരീക്ഷിക്കാൻ സ്ഥാപിച്ച വെതർ സ്റ്റേഷനുകളും ഡേറ്റാ ശേഖരണ സംവിധാനവുമായ ‘IoT Enabled Kattakkada’ യും ഐക്യരാഷ്ട്രസഭയുടെ ജനീവ സമ്മേളനത്തിൽ ചർച്ചയായ, 43,000ത്തിലധികം കിണറുകൾ റീച്ചാർജ്ചെയ്ത കമ്യൂണിറ്റി വാട്ടർ കൺസവേഷൻ പദ്ധതിയായ ‘ജലസമൃദ്ധി’യും ശാസ്ത്രീയമായി കാർബൺ അളവ് കുറക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കടയുമെല്ലാം പോർട്ടലിൽ ഇടംപിടിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:projectkattakkadatechnewsArtificial Intellegence
News Summary - Kattakada, an intelligent brand
Next Story