Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കങ്കണയുടെ ട്വീറ്റുകൾ ട്വിറ്റർ വീണ്ടും നീക്കി
text_fieldsbookmark_border
കങ്കണ റണാവത്ത്
ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഏതാനും ട്വീറ്റുകൾ ട്വിറ്റർ വീണ്ടും നീക്കി. ട്വിറ്ററിന്റെ നിയമങ്ങൾ ലംഘിക്കുന്നവയാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കർഷക പ്രക്ഷോഭത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സെലിബ്രിറ്റികളുടെ ട്വീറ്റുകളെ എതിർത്തുള്ള കങ്കണയുടെ പോസ്റ്റുകളാണ് നീക്കിയത്. ക്രിക്കറ്റ് താരം രോഹിത് ശർമക്കെതിരെയുള്ള ട്വീറ്റും നീക്കിയവയിൽ ഉൾപ്പെടും.പോപ് ഗായിക രിഹന്നയെ വിഡ്ഢി എന്നും കർഷകരെ തീവ്രവാദികളെന്നും കങ്കണ വിളിച്ചിരുന്നു.
ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന ടി.വി ഷോയുടെ നിർമാതാക്കളുടെ തലയറുക്കുമെന്നുള്ള പോസ്റ്റിനെത്തുടർന്ന് കങ്കണയുടെ അക്കൗണ്ട് ഏതാനും കാലത്തേക്ക് ട്വിറ്റർ സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

