Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒളിച്ചിരുന്ന്​ അപകടം വിതച്ച്​ ജോക്കർ മാൽവെയർ; പ്ലേസ്​റ്റോറിൽ നിന്ന്​ എട്ട്​ ആപ്പുകൾ നീക്കി ഗൂഗ്​ൾ
cancel
Homechevron_rightTECHchevron_rightTech Newschevron_rightഒളിച്ചിരുന്ന്​ അപകടം...

ഒളിച്ചിരുന്ന്​ അപകടം വിതച്ച്​ 'ജോക്കർ' മാൽവെയർ; പ്ലേസ്​റ്റോറിൽ നിന്ന്​ എട്ട്​ ആപ്പുകൾ നീക്കി ഗൂഗ്​ൾ

text_fields
bookmark_border

ജോക്കർ എന്ന മാൽവെയർ കടന്നുകൂടിയ എട്ട്​ ആപ്പുകൾ പ്ലേസ്​റ്റോറിൽ നിന്ന്​ നീക്കം ചെയ്​ത്​​ ഗൂഗ്​ൾ. യൂസർമാരുടെ ഫോണിലെ ടെക്സ്​റ്റുകൾ, കോൺടാക്​ടുകൾ, ഒ.ടി.പി, ഡിവൈസ്​ വിവരങ്ങൾ എന്നിവ മോഷ്​ടിക്കുകയും ആപ്പുകളിലെ പ്രീമിയം സേവനങ്ങൾ യൂസർമാരറിയാതെ അവരുടെ അക്കൗണ്ടിലെ പണമുപയോഗിച്ച്​ സബസ്​ക്രൈബ്​ ചെയ്യുകയും ചെയ്യുന്ന അപകടകാരിയായ മാൽവെയറാണ്​ ജോക്കർ. ക്വിക്​ ഹീൽ സെക്യൂരിറ്റി ലാബ്​സി​െൻറ ഗവേഷണത്തിലാണ്​ ഇക്കാര്യം പറയുന്നത്​.

ഒാക്സിലറി മെസ്സേജസ് (Auxiliary Message)​, ഫാസ്റ്റ്​ മാജിക്​ എസ്​.എം.എസ് (Fast Magic SMS)​, ഫ്രീ കാം സ്​കാനർ (Free CamScanner), സൂപ്പർ മെസ്സേജ്(Super Message)​, എലമെൻറ്​ സ്​കാനർ(Element Scanner), ഗോ മെസ്സേജസ്(Go Messages)​, ട്രാവൽ വാൾപേപ്പേഴ്​സ്(Travel Wallpapers), സൂപ്പർ എസ്​.എം.എസ് (Super SMS)​ തുടങ്ങിയ ആപ്പുകളാണ്​ ജോക്കർ മാൽവെയർ കാരണം ഗൂഗ്​ൾ, അവരുടെ പ്ലേസ്​റ്റോറിൽ നിന്നും നീക്കിയത്​. ഇൗ ആപ്പുകൾ ആരെങ്കിലും ഫോണിൽ ഇൻസ്റ്റാൾ ചെയ്​തിട്ടുണ്ടെങ്കിൽ എത്രയും പെട്ടന്ന്​ നീക്കം ചെയ്യുന്നതാകും ഉചിതം.

​ജോക്കർ മാൽവെയർ കുറച്ചുകാലമായി അപകടം വിതച്ചുകൊണ്ട്​ ഇവിടെ തന്നെയുണ്ട്​. ഗൂഗ്​ൾ കാലകാലങ്ങളായി അവ കടന്നുകൂടുന്ന ആപ്പുകൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും കുറച്ച്​ മാസങ്ങൾ കഴിയുന്നതോടെ അത്തരം മാൽവെയറുകൾ വീണ്ടും തലപൊക്കിത്തുടങ്ങും. കോഡ്​ ആൾട്ടർ ചെയ്​താണ്​ പലപ്പോഴും അവ തിരിച്ചുവരുന്നത്​. ഗൂഗ്​ൾ പ്ലേസ്​റ്റോറിൽ തിരിച്ചെത്തുന്നതായി പേലോഡ്-റിട്രീവിങ്​ ടെക്നിക്കുകൾക്കൊപ്പം എക്സിക്യൂഷൻ രീതിയും അവ ഉപയോഗിക്കുന്നു.

എന്താണ്​ മാൽവെയർ..?

കംപ്യൂട്ടറുകൾക്കോ സ്​മാർട്ട്​ഫോണുകൾക്കോ തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെയാണ്​ പൊതുവായി മലിഷ്യസ് സോഫ്റ്റ് വെയർ അല്ലെങ്കിൽ മാൽവെയറുകൾ(malware) എന്നു വിളിക്കുന്നത്​. കമ്പ്യൂട്ടർ അല്ലെങ്കിൽ ഫോണുകൾ ഉപയോഗിക്കുന്ന ആളി​െൻറ അറിവില്ലാതെ സിസ്റ്റം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GooglePlay StoreJoker malwareremoves apps
News Summary - Joker malware found Google removes 8 apps from Play Store
Next Story