Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

123 രൂപയ്ക്ക് അൺലിമിറ്റഡ് കോളുകളും ഡാറ്റയും; അറിയാം ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകതകൾ

text_fields
bookmark_border
https://www.madhyamam.com/tags/jio
cancel

ഉപഭോക്താക്കൾക്കായി പുതിയൊരു പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. 123 നിരക്കിൽ ലഭ്യമാകുന്ന ഈ പുതിയ പ്ലാൻ പ്രധാനമായും അൺലിമിറ്റഡ് വോയ്സ് കോളുകൾക്കാണ് മുൻഗണന നൽകുന്നത്. ഫോൺ കോളുകൾ കൂടുതൽ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വളരെ ലളിതവും ചെലവുകുറഞ്ഞതുമായ രീതിയിൽ ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ഏറെ പ്രയോജനപ്പെടും. വോയ്സ് കോളുകൾക്ക് പുറമെ ഇന്റർനെറ്റ് ബ്രൗസിംഗിനും സോഷ്യൽ മീഡിയ ഉപയോഗത്തിനുമായി ഡാറ്റാ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 28 ദിവസമാണ് ഈ റീചാർജ് പ്ലാനിന്റെ കാലാവധി.

ആകെ 14 ജിബി ഡാറ്റയാണ് ഉണ്ടാവുക. പ്രതിദിനം 500 എംബി എന്ന നിലയിൽ അതിവേ​ഗ ഡാറ്റ ലഭ്യമാകും. ദിവസേനയുള്ള അതിവേ​ഗ ഡാറ്റയുടെ പരിധി കഴിഞ്ഞാൽ പിന്നീട് ഇന്റർനെറ്റ് വേ​ഗത കുറയും. വലിയ വിഡിയോകൾ കാണാനോ ഡൗൺലോഡ് ചെയ്യാനോ ഇതുവഴി കഴിയില്ല. ഡാറ്റയേക്കാൾ കൂടുതൽ വോയ്സ് കോളുകൾക്ക് മുൻഗണന നൽകുന്ന സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും ഈ പ്ലാൻ ഏറെ പ്രയോജനകരമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jio prepaid plan under 123
Next Story