Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
11 ദശലക്ഷം വരിക്കാർ വിട്ടുപോയി; ജിയോക്ക്​ വൻ തിരിച്ചടി
cancel
Homechevron_rightTECHchevron_rightTech Newschevron_right11 ദശലക്ഷം വരിക്കാർ...

11 ദശലക്ഷം വരിക്കാർ വിട്ടുപോയി; ജിയോക്ക്​ വൻ തിരിച്ചടി

text_fields
bookmark_border

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ്​ ജിയോക്ക്​ 2021 സെപ്​തംബറിൽ നഷ്​ടമായത്​ 11 ദശലക്ഷം വരിക്കാരെ. കഴിഞ്ഞ 30 മാസങ്ങൾക്കിടെ ആദ്യമായാണ്​ ജിയോയിൽ നിന്നും ഇത്രയും പേർ കൊഴിഞ്ഞുപോകുന്നത്​. ഇന്ത്യയിലെ ടെലികോം കമ്പനികളിൽ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട്​ ഒന്നാമനായി ചരിത്രം സൃഷ്​ടിച്ച ജിയോക്ക്​, വലിയ തിരിച്ചടിയാണിത്​. ഇതോടെ ആകെ വരിക്കാരുടെ എണ്ണം 42.95 കോടിയായി കുറഞ്ഞു.

എക്കണോമിക്​ ടൈംസ്​ ആണ്​ റിപ്പോർട്ട്​ പുറത്തുവിട്ടിരിക്കുന്നത്​. കോവിഡ്​ മഹാമാരിയാണ്​ തിരിച്ചടിക്ക്​ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​. അതുമൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ലോ എൻഡ് മൊബൈൽ ഉപയോക്താക്കൾ അവരുടെ ഫോണുകൾ റീചാർജ് ചെയ്യാത്തതിന്റെ ഫലമാണ് പെട്ടെന്നുള്ള ഇടിവ്.

അതേസമയം, വരിക്കാരിൽ ഇടിവ്​ നേരി​െട്ടങ്കിലും മറ്റ്​ മേഖലകളിൽ ജിയോക്ക് കഴിഞ്ഞമാസം​ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്​. ഓരോ വരിക്കാരിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 138.4 രൂപയിൽ നിന്ന് 143.6 രൂപയായി ഉയർന്നു. എയർടെൽ, വൊഡാഫോൺ ​െഎഡിയ തുടങ്ങിയ കമ്പനികളെ അപേക്ഷിച്ച്​ ജിയോക്ക്​ ഇത്​ വലിയ നേട്ടമാണ്​. ജൂലൈ-സെപ്റ്റംബർ മാസങ്ങളിലെ കമ്പനിയുടെ അറ്റാദായം 23.5 ശതമാനമായി ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JioMukesh AmbaniReliance Jio
News Summary - Jio Lost more than one Crore Users In September 2021 Quarter
Next Story