Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഐ.പി.എല്ലിന്​...

ഐ.പി.എല്ലിന്​ മുന്നോടിയായി കിടിലൻ ഡാറ്റാ പ്ലാൻ പ്രഖ്യാപിച്ച്​ ജിയോ

text_fields
bookmark_border
ഐ.പി.എല്ലിന്​ മുന്നോടിയായി കിടിലൻ ഡാറ്റാ പ്ലാൻ പ്രഖ്യാപിച്ച്​ ജിയോ
cancel

ഇന്ത്യൻ പ്രീമിയർ ലീഗ്​ ക്രിക്കറ്റ്​ മാമാങ്കത്തിന്​ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. എല്ലാ വർഷവും പോലെ ഇത്തവണയും റിലയൻസ്​ ജിയോ പുതിയ ക്രിക്കറ്റ്​ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്​. മുൻ വർഷങ്ങളെ അപേക്ഷിച്ച്​ ഇത്തവണ വമ്പൻ ഒാഫറുകളാണ്​ ജിയോ മു​േമ്പാട്ടുവെക്കുന്നത്​. 598 രൂപയുടെ പുതിയ പ്ലാൻ ചെയ്​താൽ, ഒരു വർഷത്തേക്ക്​ ഡിസ്​നി പ്ലസ്​ ഹോട്​സ്റ്റാർ വി.​െഎ.പി മെമ്പർഷിപ്പും കൂടെ ലഭിക്കും.

ഹോട്​സ്റ്റാറിലൂടെ സ്വന്തം സ്​മാർട്ട്​ഫോണിൽ ​െഎ.പി.എൽ കാണണമെങ്കിൽ 399 രൂപ നൽകി വി.​െഎ.പി മെമ്പർഷിപ്പ്​ എടുക്കണമെന്നിരിക്കെ, ജിയോയുടെ 598 രൂപയുടെ പ്ലാൻ ചെയ്യുകയാണെങ്കിൽ 56 ദിവസത്തേക്ക്​ ദിവസവും 2 ജിബി നെറ്റും കൂടെ സൗജന്യ കോളും എസ്​.എം.എസ്സും ഒപ്പം ​െഎ.പി.എല്ലും ആസ്വദിക്കാം.

ഹോട്​സ്റ്റാറിലുള്ള പ്രീമിയം ഉള്ളടക്കങ്ങൾ ഇൗ പ്ലാനിലൂടെ കാണാൻ കഴിയില്ല. അതേസമയം ഒരുപാട്​ സിനിമകളും ടെലിവിഷൻ ഷോകളും ഒപ്പം നിരവധി ചാനലുകളും ഒരു വർഷത്തേക്ക് വി.​െഎ.പി പ്ലാനിലൂടെ​ ലഭിക്കും.

ജിയോ ക്രിക്കറ്റ്​ പ്രേമികൾക്കായി മറ്റു ചില ഡാറ്റാ പ്ലാനുകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്​. 401, 777, 2599 എന്നീ പ്ലാനുകൾക്കൊപ്പം ഡാറ്റയും ​സൗജന്യ കോളുകളും കൂടെ ഡിസ്​നി പ്ലസ്​ ഹോട്​സ്റ്റാർ സബ്​സ്​ക്രിപ്​ഷനും ലഭിക്കും.

Show Full Article
TAGS:Jio Reliance Jio jio recharge plan data plans 
Web Title - Jio Launches New ₹598 Plan with Disney+ Hotstar Annual Subscription
Next Story