Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇന്‍റർനെറ്റ് ഇല്ലേ?...

ഇന്‍റർനെറ്റ് ഇല്ലേ? സന്ദേശമയക്കാൻ പ്രയാസപ്പെടേണ്ട; ഇതാ 'ബിറ്റ്ചാറ്റ്' ആപ്പ്

text_fields
bookmark_border
ഇന്‍റർനെറ്റ് ഇല്ലേ? സന്ദേശമയക്കാൻ പ്രയാസപ്പെടേണ്ട; ഇതാ ബിറ്റ്ചാറ്റ് ആപ്പ്
cancel

ന്‍റർനെറ്റിന്‍റെയും ഫോൺ നെറ്റ്‍വർക്കിന്‍റെയും സഹായത്തോടെയാണ് സാധാരണയായി സന്ദേശങ്ങൾ അയക്കുന്നത്. എന്നാൽ ഇനി ഇവയൊന്നുമില്ലെങ്കിലും സന്ദേശങ്ങൾ അയക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. 'ബിറ്റ്ചാറ്റ്' എന്നറിയപ്പെടുന്ന ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത് ട്വിറ്ററിന്‍റെ സഹസ്ഥാപകനായ ജാക്ക് ഡോർസിയാണ്.

വാട്സ്ആപ്പ്, ടെലഗ്രാം എന്നീ ആപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായി ബ്ലൂടൂത്തിന്‍റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. പൂർണമായും ബ്ലൂടൂത്ത് ലോ എനർജി (ബി. എൽ.ഇ) മെഷ് വഴി പ്രവർത്തിക്കുന്ന ബിറ്റ്ചാറ്റ് സ്മാർട്ട്‌ഫോണുകൾക്ക് പ്രാദേശികവൽക്കരിച്ച ക്ലസ്റ്ററുകൾ രൂപീകരിച്ച് ഉപകരണത്തിൽ നിന്ന് ഉപകരണത്തിലേക്ക് എൻക്രിപ്റ്റ് ചെയ്‌ത സന്ദേശങ്ങൾ കൈമാറി പ്രവർത്തിക്കുന്നു.

ബ്ലൂടൂത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാൻ വൈ ഫൈയോ സെല്ലുലാർ നെറ്റ്‌വർക്കോ ആവശ്യമില്ല. നെറ്റ്‌വർക്ക് പ്രവർത്തനരഹിതമാകുമ്പോഴോ ഇന്റർനെറ്റ് നിയന്ത്രിത പ്രദേശങ്ങളിലോ ആപ്പ് ശരിക്കും സഹായകരമാകും. ബ്ലൂടൂത്തിന് വളരെ ചെറിയ റേഞ്ച് ഉള്ളതിനാൽ ആപ്പ് ഏകദേശം 100 മീറ്റർ പരിധിയിൽ മാത്രമേ പ്രവർത്തിക്കൂ. പക്ഷേ ബിറ്റ്ചാറ്റിന് 300 മീറ്റർ വരെ സന്ദേശങ്ങൾ റിലേ ചെയ്യാൻ കഴിയുമെന്ന് ഡോർസി അവകാശപ്പെടുന്നു.

വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ മെസഞ്ചർ പോലുള്ള പരമ്പരാഗത മെസേജിങ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ബിറ്റ്‌ചാറ്റിന് ഒരു ഫോൺ നമ്പറോ ഇമെയിൽ അക്കൗണ്ടോ ഉപയോഗിച്ച് സൈൻ അപ് ചെയ്യേണ്ട ആവശ്യമില്ല. ഉപയോക്താക്കളുടെ സ്വകാര്യതക്കും സെൻസർഷിപ്പ് പ്രതിരോധത്തിനും മുൻഗണന നൽകുന്നതിനാണ് ഈ ഡിസൈൻ രൂപകല്പന ചെയ്തിരിക്കുന്നത്.

മെഷ് അധിഷ്ഠിത ഓഫ്‌ലൈൻ സന്ദേശമയക്കൽ എന്ന ആശയം പുതിയതല്ല. 2019 ലെ ഹോങ്കോങ് പ്രതിഷേധങ്ങളിൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ മറികടക്കാൻ ആക്ടിവിസ്റ്റുകൾ സമാനമായ ബ്ലൂടൂത്ത് അധിഷ്ഠിത ഉപകരണങ്ങളെ ആശ്രയിച്ചിരുന്നു.

സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു, അവ നെറ്റ്‌വർക്കിൽ നിന്ന് പുറത്തുപോകുന്നില്ല. ഒരു നിശ്ചിത കാലയളവിനുശേഷം ഈ സന്ദേശങ്ങൾ യാന്ത്രികമായി ഇല്ലാതാക്കപ്പെടും. ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് പ്ലാറ്റ്‌ഫോം വഴി മാത്രമാണ് ബിറ്റ്‌ചാറ്റ് നിലവിൽ ലഭ്യമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jack Dorseymessaging appTech NewsBitchat
News Summary - Jack Dorsey builds offline messaging app Bitchat
Next Story