Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightബ്ലൂ​ടൂ​ത്തി​ല​ല്ല...

ബ്ലൂ​ടൂ​ത്തി​ല​ല്ല 'കോ​ഡെ​ക്കി'​ലാ​ണ് കാ​ര്യം

text_fields
bookmark_border
Bluetooth
cancel

വ​യ​ർ​ലെ​സ് ഹെ​ഡ്‌​ഫോ​ണു​ക​ളും ഇ​യ​ർ​ഫോ​ണു​ക​ളും സ്പീ​ക്ക​റു​ക​ളും കൈ​യി​ലി​ല്ലാ​ത്ത​വ​ർ ഇ​ന്ന് ചു​രു​ക്ക​മാ​ണ്. കെ​ട്ടു​പി​ണ​ഞ്ഞ വ​യ​റു​ക​ളു​ടെ അ​സ്വ​സ്ഥ​ത​ക​ളി​ല്ലാ​തെ ഫോ​ൺ പോ​ക്ക​റ്റി​ലോ കു​റ​ച്ചക​ലെ​യോ വെ​ച്ച് പാ​ട്ടും വി​ഡി​യോ​ക​ളും കാളി​ങ്ങും എ​ല്ലാം ഈ ​വി​രു​ത​ൻ ചെ​വി​ക്കു​ള്ളി​ലേ​ക്ക് പ​ക​ർ​ന്നുത​രും. ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റു​ക​ളും കേ​ൾ​വി സൗ​ക​ര്യ​ത്തി​ന്റെ മേ​ന്മ കൂ​ട്ടു​ന്നു. വ​യ​ർ​ലെ​സ് ഹെ​ഡ്‌​ഫോ​ണു​ക​ളും ഇ​യ​ർ​ഫോ​ണു​ക​ളും സ്പീ​ക്ക​റു​ക​ളും വാ​ങ്ങു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളി​ൽ ഒ​ന്നാ​ണ് 'ബ്ലൂ​ടൂ​ത്ത് കോ​ഡെ​ക്'. കൃ​ത്യ​മാ​യ ബ്ലൂ​ടൂ​ത്ത് കോ​ഡെ​ക്ക് കേ​ൾ​വിത​ന്നെ മാ​റ്റി​മ​റി​ക്കും.

സ്‌​മാ​ർ​ട്ട്‌​ഫോ​ൺ, ടാ​ബ്‌​ലറ്റ്, ലാ​പ്‌​ടോ​പ് എ​ന്നി​വ​ക്കൊ​പ്പം വ​യ​ർ​ലെ​സ് ഹെ​ഡ്‌​ഫോ​ണു​ക​ൾ, ഇ​യ​ർ​ഫോ​ണു​ക​ൾ, സ്പീ​ക്ക​ർ എ​ന്നി​വ​യു​ടെ ബ്ലൂ​ടൂ​ത്ത് കോ​ഡെ​ക് യോ​ജി​ച്ചു പോ​ക​ണം. ര​ണ്ടും ഒ​രേ നി​ല​വാ​ര​ത്തി​ലു​ള്ള​വ ത​ന്നെ തിര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഇ​പ്പോ​ൾ എ​ല്ലാ​വ​രും ഉ​ള്ള കാ​ശി​ന് ഒ​രു ഫോ​ൺ വാ​ങ്ങു​ക​യും അ​തി​ന്റെ നി​ല​വാ​ര​ത്തി​ന് ചേ​രു​മോ ഇ​ല്ല​യോ എ​ന്നു നോ​ക്കാ​തെ മ​റ്റേ​തെ​ങ്കി​ലും വ​യ​ർ​ലെസ് ഇ​യ​ർ ഫോ​ണു​ക​ൾ തിര​ഞ്ഞെ​ടു​ക്കു​ക​യു​മാ​ണ്. അ​ത് ശ​രി​യ​ല്ല. ഇ​നി കോ​ഡെക്കു​ക​ളെ പ​രി​ച​യ​പ്പെ​ടാം.

എ​സ്.​ബി.​സി (സ​ബ് ബാ​ൻ​ഡ് കോ​ഡെ​ക്)

• അ​ടി​സ്ഥാ​ന ബ്ലൂ​ടൂ​ത്ത് കോ​ഡെ​ക് ആ​ണ് എ​സ്.​ബി.​സി. സാ​ധാ​ര​ണ ബ്ലൂ​ടൂ​ത്ത് ഹെ​ഡ്‌​ഫോ​ണു​ക​ളും ഇ​യ​ർ​ഫോ​ണു​ക​ളും എ​സ്.​ബി.​സി ബ്ലൂ​ടൂ​ത്ത് കോ​ഡെ​ക്കി​നെ മാ​ത്ര​മേ പി​ന്തു​ണ​ക്കൂ. ഇ​തി​ൽ ഓ​ഡി​യോ സി​ഗ്ന​ൽ ന​ന്നാ​യി കം​പ്ര​സ് ചെ​യ്യ​പ്പെ​ടു​ന്നു. കൂ​ടാ​തെ ശ​ബ്ദനി​ല​വാ​ര​വും കു​റ​വാ​യി​രി​ക്കും.

ബി​റ്റ് ഡെ​പ്ത്: 24 ബി​റ്റ് വ​രെ

സാം​പ്ലി​ങ് റേ​റ്റ്: 48 കി​ലോ ഹെ​ർ​ട്സ് വ​രെ

ബി​റ്റ് റേ​റ്റ്: 328 കെ.​ബി. പി.​എ​സ് വ​രെ

എ.​എ.​സി (അ​ഡ്വാ​ൻ​സ്ഡ് ഓ​ഡി​യോ കോ​ഡി​ങ്)

• ഇ​തേ പേ​രി​ലു​ള്ള എം.​പി ത്രീ ​പോ​ലു​ള്ള ഓ​ഡി​യോ ഫ​യ​ൽ ഫോ​ർ​മാ​റ്റാ​യി തെ​റ്റി​ദ്ധ​രി​ക്കേ​ണ്ട ഈ ​കോഡെക്കി​നെ. എ​സ്.​ബി.​സി​യെ​ക്കാ​ൾ ഒ​രുപ​ടി മു​ക​ളി​ലാ​ണ് എ.​എ.​സി ബ്ലൂ​ടൂ​ത്ത് കോ​ഡെ​ക്. ഐ​ഫോ​ണു​ക​ൾ, ഐ​പാ​ഡു​ക​ൾ, ആ​പ്പി​ളി​ന്റെ എ​യ​ർ​പോ​ഡ് ശ്രേ​ണി​യി​ലു​ള്ള ബ്ലൂ​ടൂ​ത്ത് ഹെ​ഡ്‌​സെ​റ്റു​ക​ൾ എ​ന്നി​വ​യു​ടെ ബ്ലൂ​ടൂ​ത്ത് കോ​ഡെ​ക് ഇ​താ​ണ്.

ബി​റ്റ് ഡെ​പ്ത്: 24 ബി​റ്റ് വ​രെ

സാം​പ്ലി​ങ് റേ​റ്റ്: 44.1 കി​ലോ ഹെ​ർ​ട്സ് വ​രെ

ബി​റ്റ് റേ​റ്റ്: 320 കെ.​ബി. പി.​എ​സ് വ​രെ


ക്വാ​ൽ​കോം aptX, aptX LL, aptX HD, aptX അ​ഡാ​പ്റ്റിവ്

ക്വാ​ൽ​കോം aptX കോ​ഡെ​ക് വ​ർ​ഷ​ങ്ങ​ളാ​യി നി​ല​വി​ലു​ണ്ട്. പി​ന്നീ​ട് വ​ന്ന പ​തി​പ്പു​ക​ളാ​ണ് aptX HD, aptX അ​ഡാ​പ്റ്റിവ് പോ​ലു​ള്ള​വ. 576 കെ.​ബി.​പി.​എ​സ് വ​രെ ബി​റ്റ് റേ​റ്റ് ശേ​ഷി​യു​ണ്ട്.

ബി​റ്റ് ഡെ​പ്ത്: 16-24 ബി​റ്റ് വ​രെ

സാം​പ്ലി​ങ് റേ​റ്റ്: 48 കി​ലോ

ഹെ​ർ​ട്സ് വ​രെ

ബി​റ്റ് റേ​റ്റ്: 384-576 കെ.​ബി.പി.​എ​സ് വ​രെ

സാം​സ​ങ് സ്കേ​ല​ബ്​ൾ

• സാം​സ​ങ്ങി​ന്റെ സ്വ​ന്തം കോ​ഡെ​ക്കാ​ണ് സ്കേ​ല​ബ്ൾ. ഇ​ത് വേ​രി​യ​ബി​ളാ​ണ്. നി​ര​ന്ത​രം മാ​റു​ന്ന, ക്ര​മീ​ക​രി​ക്കു​ന്ന ബി​റ്റ്റേ​റ്റ് 512 കെ.​ബി.​പി.​എ​സ് വ​രെ പോ​കു​ന്നു. കൂ​ടാ​തെ മ​റ്റ് റേ​ഡി​യോ സി​ഗ്ന​ലു​ക​ൾ ഉ​ള്ള പ​രി​തഃ​സ്ഥി​തി​ക​ളി​ൽ പോ​ലും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഡേറ്റ ട്രാ​ൻ​സ്മി​ഷ​ൻ സാ​ധ്യ​മാ​ക്കു​ന്നു. സ്കേ​ല​ബ്​ൾ കോ​ഡെ​ക് ഇ​പ്പോ​ൾ സാം​സ​ങ് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ മാ​ത്ര​മേ​യു​ള്ളൂ.

എ​ൽ.​എ​ച്ച്.​ഡി.​സി

(ലോ ​ലേ​റ്റ​ൻ​സി ആ​ൻ​ഡ് ഹൈ ​ഡെ​ഫ​നി​ഷ​ൻ കോ​ഡെ​ക്)

• 900 കെ.​ബി.​പി.​എ​സ് വ​രെ ഉ​യ​രു​ന്ന സ്വ​യം ക്ര​മീ​ക​രി​ക്കു​ന്ന ബി​റ്റ്റേ​റ്റ് പി​ന്തു​ണ​യു​ള്ള മി​ക​ച്ച ബ്ലൂ​ടൂ​ത്ത് കോ​ഡെ​ക്കു​ക​ളി​ൽ ഒ​ന്നാ​ണ് എ​ൽ.​എ​ച്ച്.​ഡി.​സി. ഈ ​കോ​ഡെ​ക്കി​ന്റെ ഏ​റ്റ​വും വ​ലി​യ പോ​രാ​യ്മ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യു​ള്ള ഒ​ത്തു​പോ​ക​ലാ​ണ്. അ​നു​യോ​ജ്യ​മാ​യ വ​യ​ർ​ലെ​സ് ഹെ​ഡ്‌​സെ​റ്റു​ക​ളും ഉ​റ​വി​ട ഉ​പ​ക​ര​ണ​ങ്ങ​ളും കു​റ​വാ​ണ്. ഷ​വോ​മി, ഒ​പ്പോ, വാ​വെയ് തു​ട​ങ്ങി ചു​രു​ക്കംചി​ല ബ്രാ​ൻ​ഡു​ക​ൾ മാ​ത്ര​മേ ഇ​തി​നെ പി​ന്തു​ണ​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ളൂ. എ​ണ്ണം കു​റ​വാ​യ​താ​ണ് ജ​ന​പ്രീ​തി നേ​ടാ​തി​രി​ക്കാ​ൻ കാ​ര​ണം.

ബി​റ്റ് ഡെ​പ്ത്: 24 ബി​റ്റ് വ​രെ

സാം​പ്ലി​ങ് റേ​റ്റ്: 96 കി​ലോ ഹെ​ർ​ട്സ് വ​രെ

ബി​റ്റ് റേ​റ്റ്: 900 കെ.​ബി.പി.​എ​സ് വ​രെ

സോ​ണി എ​ൽ.​ഡി.​എ.​സി

• ല​ഭ്യ​മാ​യ മി​ക​ച്ച ജ​ന​പ്രി​യ ബ്ലൂ​ടൂ​ത്ത് കോ​ഡെ​ക്കാ​ണ് സോ​ണി എ​ൽ.​ഡി.​എ.​സി. മൂ​ന്നു ത​ര​ത്തി​ൽ വേ​രി​യ​ബ്​ൾ ബി​റ്റ്റേ​റ്റ് ക്ര​മീ​ക​രി​ക്കും. സ്ഥി​ര​മാ​യ ക​ണ​ക്ടി​വി​റ്റി​ക്ക് 330 കെ.​ബി.​പി.​എ​സ്, ശ​ബ്‌​ദനി​ല​വാ​ര​ത്തി​ന് 990 കെ.​ബി.​പി.​എ​സ്, കൂ​ടാ​തെ ഇ​വ ര​ണ്ടും ചേ​ർ​ന്ന സ​ന്തു​ലി​ത​മാ​യ 660 കെ.​ബി.​പി.​എ​സ്. സോ​ണി ഉ​ൽ​പന്ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ ഹെ​ഡ്‌​സെ​റ്റു​ക​ളി​ൽ അ​ട​ക്കം ല​ഭ്യ​മാ​ണ്. നി​ര​വ​ധി ആ​ൻ​ഡ്രോ​യ്ഡ് സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളും ടാ​ബ്‌​ല​റ്റു​ക​ളും ഇ​തി​ന് അ​നു​യോ​ജ്യ​മാ​ണ്.

ബി​റ്റ് ഡെ​പ്ത്: 24 ബി​റ്റ് വ​രെ

സാം​പ്ലി​ങ് റേ​റ്റ്: 96 കി​ലോ ഹെ​ർ​ട്സ് വ​രെ

ബി​റ്റ് റേ​റ്റ്: 990 കെ.​ബി. പി.​എ​സ് വ​രെ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - It's what codec matter not Bluetooth
Next Story