'എസ്25’ പൊള്ളും; പുതിയ സീരിസ് ഫോണുകൾക്ക് സാംസങ് വില കൂട്ടുമെന്ന് സൂചന
text_fieldsടെക് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ് അടുത്താഴ്ച്ചയോടെ പുറത്തിറങ്ങും. എന്നാൽ ഇക്കുറി സാംസങ്ങിൻ്റെ ഫ്ലാഗ്ഷിപ് ഫോണിന് വില അൽപ്പം കൂടുമെന്നാണ് സൂചന.
ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മൂന്ന് മോഡലുകളുടെയും വില കൂടും.ഗ്യാലക്സി എസ്25ന്‍റെ വില 84999 രൂപ- 12+256 ജിബി, 94999 രൂപ- 12+512 ജിബി എന്നിങ്ങനെയും എസ് 25പ്ലസിന്‍റെ വില 104999 രൂപ- 12+256 ജിബി, 114999 രൂപ- 12+512 ജിബി എന്നിങ്ങനെയും എസ്25 അള്‍ട്രയുടെ വില 134999 രൂപ- 12+256 ജിബി, 144999 രൂപ- 16+512 ജിബി, 164999 രൂപ- 16+1 ടിബി എന്നിങ്ങനെ ആയിരിക്കും.
2024 ജനുവരി 17ന് പുറത്തിറങ്ങിയ സാംസങ് ഗ്യാലക്സി എസ്24 സിരീസിന്‍റെ വില ഇന്ത്യയില്‍ ആരംഭിച്ചിരുന്നത് 79999 രൂപയിലായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ പുതിയ ഫീച്ചറുകലുമായിട്ടാണ് ഫോണുകളെത്തുക. ജനുവരി- 22നാണ് സാംസങ് പുതിയ എസ്25 സീരിസ് പുറത്തിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

