ഇൻസ്റ്റാഗ്രാമിന്റെ പുതിയ ഫീച്ചറായ 'ഇൻസ്റ്റന്റ്സ്' നിങ്ങളെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ?
text_fieldsഎന്താണ് ഇൻസ്റ്റാഗ്രാം ഇൻസ്റ്റന്റ്സ് (Instagram Instants)?
ഇൻസ്റ്റാഗ്രാമിലെ ഡയറക്ട് മെസ്സേജുകൾ (ഡി.എം) വഴി പെട്ടെന്ന് ഫോട്ടോകൾ പങ്കുവെക്കാനുള്ള ഫീച്ചറാണിത്. നിങ്ങളുടെ 'ക്ലോസ് ഫ്രണ്ട്സ്' ലിസ്റ്റിലുള്ളവർക്കോ അല്ലെങ്കിൽ നിങ്ങളുടെ മ്യൂച്ചൽ ഫോളോവേഴ്സിനോ (Mutuals) മാത്രമേ ഇത് കാണാൻ സാധിക്കൂ. എഡിറ്റിംഗുകളോ ഫിൽട്ടറുകളോ ഇല്ലാത്ത സ്വാഭാവികമായ ഫോട്ടോകൾ സുഹൃത്തുക്കളുമായി തത്സമയം പങ്കുവെക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ സംവിധാനം. ഇതിന്റെ പ്രവർത്തനം പ്രശസ്തമായ സ്നാപ്ചാറ്റ് ആപ്പിന് സമാനമാണ്. മെസ്സേജ് ലഭിക്കുന്നയാൾ ഈ ഫോട്ടോകൾ ഒരു തവണ തുറന്നു കണ്ടുകഴിഞ്ഞാൽ പിന്നെ അവ തനിയെ അപ്രത്യക്ഷമാകും. അയച്ച ഫോട്ടോകൾ 24 മണിക്കൂറിന് ശേഷം പിന്നീട് ഒരിക്കലും കാണാൻ സാധിക്കില്ല.
ഇൻസ്റ്റന്റ്സ് ഫീച്ചർ എങ്ങനെ ഓഫ് ചെയ്യാം?
- നിങ്ങൾക്ക് ഈ ഫീച്ചർ താല്പര്യമില്ലെങ്കിൽ താഴെ പറയുന്ന രീതിയിൽ ഇത് ഓഫ് ചെയ്യാം:
- നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ തുറക്കുക.
- മുകളിൽ വലതുവശത്തുള്ള മൂന്ന് വരകളുള്ള മെനുവിൽ ക്ലിക്ക് ചെയ്യുക
- അതിൽ കണ്ടന്‍റ് പ്രിഫറൻസ് (Content Preferences) എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- അവിടെ കാണുന്ന ഹൈഡ് ഇൻസ്റ്റൻസ് ഇൻബോക്സ് (Hide Instants in Inbox) എന്നത് ഓൺ ചെയ്യുക.
- ഇതോടെ ഇൻസ്റ്റന്റ്സ് ഫീച്ചർ നിങ്ങളുടെ ഇൻബോക്സിൽ നിന്ന് അപ്രത്യക്ഷമാകും.
- പിന്നീട് നിങ്ങൾക്ക് ഇൻസ്റ്റന്റ്സ് ഫോട്ടോകൾ വരികയോ കാണാൻ സാധിക്കുകയോ ഇല്ല.
ശ്രദ്ധിക്കുക: ഇത് താല്ക്കാലികമായി മ്യൂട്ട് ചെയ്യാൻ, ഇൻസ്റ്റന്റ്സ് സ്റ്റാക്കിന്മേൽ (Instants stack) അമർത്തിപ്പിടിച്ച് വലത്തോട്ട് സ്വൈപ്പ് (Swipe right) ചെയ്താൽ മതിയാകും.
അയച്ച ഇൻസ്റ്റന്റ് ഫോട്ടോ എങ്ങനെ ഡിലീറ്റ് ചെയ്യാം?
- ഇൻസ്റ്റന്റ് ഫോട്ടോ അയച്ച ഉടൻ തന്നെ സ്ക്രീനിൽ അൺഡു (Undo) എന്നൊരു ഓപ്ഷൻ കാണാം.
- അയച്ച ഫോട്ടോ പെട്ടെന്ന് പിൻവലിക്കാൻ ഈ അൺഡു ഓപ്ഷൻ ഉപയോഗിക്കാം.
- ഇതിനുപുറമെ, നിങ്ങളുടെ ഇൻസ്റ്റന്റ്സ് ആർക്കൈവ് (Instants archive) തുറന്നും ഇത് ചെയ്യാം.
- ആർക്കൈവ് തുറക്കാനായി മുകളിൽ വലതുവശത്തുള്ള നാല് പെട്ടികളുള്ള ഐക്കണിൽ തൊടുക.
- അവിടെ നിന്നും ആ ഫോട്ടോ ഡിലീറ്റ് ചെയ്താൽ അത് അൺസെൻഡ് (Unsend) ആയിക്കോളും.
nb: മെസ്സേജ് ലഭിച്ചയാൾ അത് തുറന്നു കാണുന്നതിന് മുൻപ് ഡിലീറ്റ് ചെയ്താൽ മാത്രമേ ഇത് സാധ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

