Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സം; പ്രതിമാസ ട്രെയിൻ ടിക്കറ്റ്​ പരിധി ഇരട്ടിയാക്കി ഐ.ആർ.സി.ടി.സി
cancel
Homechevron_rightTECHchevron_rightTech Newschevron_rightട്രെ​യി​ൻ...

ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സം; പ്രതിമാസ ട്രെയിൻ ടിക്കറ്റ്​ പരിധി ഇരട്ടിയാക്കി ഐ.ആർ.സി.ടി.സി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി ഐ.​ആ​ർ.​സി.​ടി.​സി വ​ഴി പ്ര​തി​മാ​സം ഓ​ൺ​​ലൈ​നാ​യി ബു​ക്ക്​ ചെ​യ്യാ​വു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ പ​രി​ധി ഇ​ര​ട്ടി​യാ​യി ഉ​യ​ർ​ത്തി. ആ​ധാ​ർ ലി​ങ്ക്​​ ചെ​യ്യാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന്​ നി​ല​വി​ൽ ബു​ക്ക് ​ചെ​യ്യാ​വു​ന്ന ആ​റ്​ ടി​ക്ക​റ്റു​ക​ളെ​ന്ന​ത്​ 12 ആ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. ആ​ധാ​ർ ലി​ങ്ക്​ ചെ​യ്​​ത അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന്​ എ​ടു​ക്കാ​വു​ന്ന ടി​ക്ക​റ്റു​ക​ൾ 12ൽ​നി​ന്ന്​ 24 ആ​യും കൂ​ട്ടി.

അ​തേ​സ​മ​യം നേ​ര​ത്തെ​യു​ള്ള​തു​പോ​ലെ ആ​ധാ​ർ ലി​ങ്ക്​ ചെ​യ്ത അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ 12 ാമ​ത്തെ ടി​ക്ക​റ്റി​നു​ ശേ​ഷ​മു​ള്ള റി​സ​ർ​വേ​ഷ​നു​ക​ളി​ൽ ആ​ധാ​ർ ഉ​ട​മ യാ​ത്ര ചെ​യ്തി​രി​ക്ക​ണം. ടി​ക്ക​റ്റ്​ പ​രി​ധി 24 ആ​യി ഉ​യ​ർ​ന്നി​ട്ടു​​ണ്ടെ​ങ്കി​ലും ഇ​തി​ൽ നേ​ർ​പ​കു​തി​യി​ലും ആ​ധാ​ർ ഉ​ട​മ ഉ​ൾ​പ്പെ​ടു​ന്ന യാ​ത്ര​യേ സാ​ധി​ക്കൂ. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളും മ​റ്റും അ​മി​ത നി​ര​ക്ക്​ ഈ​ടാ​ക്കി ടി​ക്ക​റ്റു​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബു​ക്ക്​ ചെ​യ്യാ​വു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ എ​ണ്ണം നേ​ര​ത്തേ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IRCTCtrain ticketIRCTC App
News Summary - IRCTC doubles monthly train ticket limit
Next Story