Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റോക്ക് ക്ഷാമം രൂക്ഷം; ഐഫോൺ ഡ്യുവോക്ക് കരിഞ്ചന്തയിൽ വില 4 ലക്ഷം വരെ

text_fields
bookmark_border
https://www.madhyamam.com/tags/iPhone
cancel

ആപ്പിളിന്റെ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുവോ ഇന്ത്യൻ വിപണിയിലെത്തി മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞതോടെ രാജ്യത്ത് വൻ കരിഞ്ചന്ത വ്യാപാരവും വിലക്കയറ്റവും റീട്ടെയിൽ രംഗത്ത് പ്രകടമാകുന്നു. ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാകാത്തതിനെ തുടർന്ന് ഔദ്യോഗിക വിലയേക്കാൾ 25000 രൂപ മുതൽ 1 ലക്ഷം രൂപ വരെ അധികം ഈടാക്കിയാണ് ചില വ്യാപാരികളും ഏജന്റുമാരും ഫോണുകൾ നൽകുന്നത്.

പ്രമുഖ ചില്ലറ വ്യാപാരികൾ പോലും കടുത്ത സ്റ്റോക്ക് ക്ഷാമം നേരിടുകയാണ്. 100 യൂണിറ്റുകൾ വരെ വിൽപന പ്രതീക്ഷിച്ചിരുന്ന പ്രമുഖ ഷോപ്പുകൾക്ക് വെറും 5 മുതൽ 7 ഫോണുകൾ മാത്രമാണ് കമ്പനിയിൽ നിന്ന് ലഭിച്ചത്. വിതരണം തടസ്സപ്പെട്ടതോടെ പല പ്രമുഖ കടകളും ഉപഭോക്താക്കളിൽ നിന്ന് പുതിയ പ്രീ-ബുക്കിങുകൾ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കിഴിവുകളും വ്യാജ വിൽപ്പനകളും തടയുന്നതിനായി ആപ്പിൾ വെബ്‌സൈറ്റിൽ ഒരാൾക്ക് പരമാവധി രണ്ട് ഫോണുകൾ മാത്രം എന്ന നിലയിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്.

എങ്കിലും ഫോൺ വേഗത്തിൽ കൈക്കലാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ വലിയ തുക അധികമായി നൽകാൻ പോലും തയ്യാറാകുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ പ്രീമിയം വിഭാഗത്തിലാണ് ആപ്പിൾ ഐഫോൺ ഡ്യുവോ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്‍റെ യഥാർത്ത വില 299,900 രൂപയാണ്. കരിഞ്ചന്തക്കാരുടെ ഒരു ലക്ഷം രൂപ കൂടി നൽകുകയാണെങ്കിൽ ഫോണിന്റെ അടിസ്ഥാന മോഡലിന് മാത്രം ഉപഭോക്താക്കൾ ഏകദേശം 4 ലക്ഷം രൂപയോളം ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. ദുബൈ, സിങ്കപ്പൂർ പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് വാങ്ങി ഇന്ത്യയിൽ കൊണ്ടുവന്ന് വിൽക്കുന്വരാണ് ഈ അവസരം വിനിയോഗിക്കുന്നത്.

അംഗീകൃത ചില്ലറ വിൽപ്പനക്കാർ എം.ആർ.പി നിരക്കിൽ തന്നെ ഫോൺ നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും സമാന്തര റീസെയിൽ വിപണിയിലെ തുകക്കോ അധിക തുക നൽകുന്നതിനോ ആപ്പിളിന്റെ ഔദ്യോഗിക പിന്തുണയോ വാറന്റി ആനുകൂല്യങ്ങളോ അധികമായി ലഭിക്കില്ലെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഉയർന്ന തുക നൽകി ഇത്തരം ഫോണുകൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ ശ്രദ്ധിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - iPhone Duo black market rate
Next Story