Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഐഫോൺ 12 ഇന്ത്യയിൽ...

ഐഫോൺ 12 ഇന്ത്യയിൽ നിർമിക്കും, വില വൺപ്ലസ്​ 8 പ്രോയേക്കാളും കുറവ്;​ റിപ്പോർട്ട്​

text_fields
bookmark_border
ഐഫോൺ 12 ഇന്ത്യയിൽ നിർമിക്കും, വില വൺപ്ലസ്​ 8 പ്രോയേക്കാളും കുറവ്;​ റിപ്പോർട്ട്​
cancel

​ആപ്പിളി​െൻറ ഏറ്റവും ജനപ്രിയ ഉത്​പന്നമാണ്​ ​ഐഫോൺ. ഇന്ത്യക്കാർക്ക്​ ഐഫോണിനോട്​ വിരോധമൊന്നുമില്ലെങ്കിലും, ​ഐഫോണി​െൻറ വിലയോട്​ എന്നും കലിപ്പുകാട്ടിയ ചരിത്രമാണുള്ളത്​​. ഏറ്റവും അവസാനമിറങ്ങിയ 11 സീരീസിലെ ഫോണുകളും ഇന്ത്യയിൽ ഭീമൻ വിലയ്​ക്കാണ്​ വിൽപ്പനക്കെത്തിയത്​. എന്നാൽ, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 12ാമൻ ചരിത്രം തിരുത്തിക്കുറിച്ചേക്കും.

12 സീരീസിലെ ഏറ്റവും കുറഞ്ഞ മോഡലി​െൻറ​ വില ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ വൺ പ്ലസി​െൻറ 8 സീരീസിനേക്കാളും കുറവായിരിക്കും. ഇന്ത്യയിൽ ഐഫോൺ 12​ വാങ്ങാൻ 49,999 രൂപ നൽകിയാൽ മതിയാകും. ഐഫോൺ 11ന്​ 60000 രൂപയോളം നൽകണമെന്നിരിക്കേ, പുതിയ മോഡലി​െൻറ വില ഇന്ത്യൻ ഉപയോക്​താക്കൾക്ക്​ സന്തോഷം പകരുന്നതാണ്​​.

എക്കണോമിക്​ ടൈംസ്​ പുറത്തുവിട്ട വാർത്തകൾ പ്രകാരം ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള പുറപ്പാടിലാണ്​ ആപ്പിൾ. നിർമാണത്തിന്​ കരാർ ഏറ്റെടുത്ത തായ്​വാനീസ്​ കമ്പനിയായ വിസ്​ട്രോൺ, ഫോണുകൾ ഇന്ത്യയിൽ നിർമിക്കാനായി ബെംഗളൂരുവിലെ ഒരു കമ്പനിയിൽ 2,900 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും എക്കണോമിക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു. കൂടാതെ ആവശ്യമുള്ള തൊഴിലാളികളെയും വിസ്​ട്രോൺ നിയമിച്ചുവരികയാണത്രേ.


നിലവിൽ തായ്​വാനീസ്​ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ ഐഫോൺ നിർമാണം തുടങ്ങിയിട്ടുണ്ട്​. 2021 പകുതിയോടെ ഫോൺ ഇന്ത്യയിൽ വിപണിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്​. നിലവിൽ ആപ്പിൾ ഇന്ത്യയിൽ ആറ്​ ഐഫോൺ മോഡലുകൾ നിർമിക്കുന്നുണ്ട്​. ഏഴാമനായാണ്​ ​െഎഫോൺ 12​െൻറ വരവ്​. ഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്നതുകൊണ്ട്​ വിലയുടെ കാര്യത്തിലുള്ള പരാതി ആപ്പിൾ ഇത്തവണ പരിഹരിക്കുമെന്നുറപ്പായി. സെപ്​തംബർ 10ന്​ ഐഫോൺ 12 ലോഞ്ച്​ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oneplusIphone 12
Next Story