Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇൻറർനെറ്റ്​ വേഗത:...

ഇൻറർനെറ്റ്​ വേഗത: ഇന്ത്യ നേപ്പാളിനും പാകിസ്​താനും ശ്രീലങ്കക്കും പിറകിൽ

text_fields
bookmark_border
ഇൻറർനെറ്റ്​ വേഗത: ഇന്ത്യ നേപ്പാളിനും പാകിസ്​താനും ശ്രീലങ്കക്കും പിറകിൽ
cancel

കോവിഡ്​ മഹാമാരിയുടെ കാലത്ത്​ ഇൻറർനെറ്റ്​ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെ ടെലികോം സേവനദാതാക്കൾക്ക്​​ നെറ്റിന്​ സ്​പീഡില്ലെന്ന്​ പറഞ്ഞുള്ള പരാതികളുടെ പ്രളയമാണ്​. ലോക്​ഡൗൺ കാലത്ത്​ അമിത ഉപയോഗം തടയാനായി യൂട്യൂബിൽ എച്ച്​.ഡി വിഡിയോകൾ പ്ലേ ചെയ്യുന്നതടക്കം നിയന്ത്രിക്കേണ്ടതായി വന്നു. ഇൻറർനെറ്റ്​ വേഗത കുറഞ്ഞത്​ ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയിലെ സ്ഥിതി അതിലും കഷ്​ടമാണ്​.

ഒാക്​ല സ്​പീഡ്​ ടെസ്റ്റ്​ പുറത്തുവിട്ട സെപ്​തംബർ മാസത്തെ ആഗോള സൂചിക പ്രകാരം നെറ്റ്​ സ്​പീഡി​െൻറ കാര്യത്തിൽ ഇന്ത്യ ഒരുപാട്​ പുറകിൽ തന്നെയാണുള്ളത്​​. മൊബൈൽ ഡാറ്റ സ്​പീഡിൽ ലോകത്ത്​ 131ാം സ്ഥാനത്തും ഫിക്​സഡ്​ ബ്രോഡ്​ബാൻഡിൽ 70ാം സ്ഥാനത്തുമാണ് ഡിജിറ്റൽ ഇന്ത്യയുടെ കാലത്തും നമ്മുടെ രാജ്യം​.

നിലവിൽ 12.07Mbps ശരാശരി മൊബൈൽ ഡൗൺലോഡ്​ സ്​പീഡാണ്​ ഇന്ത്യയിലുള്ളത്​. ഇത്​, അയൽരാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, പാകിസ്​താൻ എന്നിവിടങ്ങളിലേതിനേക്കാൾ കുറവുമാണ്​. എന്നാൽ, മാർച്ചിലെ 10.15Mbps വേഗതയിൽ നിന്നും ചെറിയ വളർച്ചയുണ്ടായി എന്നതാണ്​ ആശ്വാസം. ബ്രോഡ്​ബാൻഡ്​ ഡൗൺലോഡ്​ സ്​പീഡ്​ മാർച്ചിൽ 35.98Mbps ആയിരുന്നു. സെപ്​തംബറിൽ അത്​ 46.47Mbps ആയി ഉയർന്നിട്ടുണ്ട്​.

സെപ്​തംബർ മാസത്തിലെ കണക്കനുസരിച്ച്​ ആഗോളതലത്തിൽ മൊബൈൽ - ഫിക്​സഡ്​ ബ്രോഡ്​ബാൻഡ്​ സ്​പീഡ്​ യഥാക്രമം 35.96Mbps, 85.73Mbps എന്നിങ്ങനെയാണ്​. 121Mbps വേഗതയുമായി മൊബൈൽ ഇൻറർനെറ്റ്​ സ്​പീഡിൽ ദക്ഷിണ കൊറിയയാണ്​ ലോകത്ത്​ ഒന്നാമത്​. ബ്രോഡ്​ബാൻഡ്​ സ്​പീഡിൽ 226.6Mbps ഉള്ള സിംഗപ്പൂരും ഒന്നാമതെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Internet SpeedBrodband
News Summary - Internet Speed in India Worse Than Pakistan, Nepal, and Sri Lanka
Next Story