Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇന്‍റലിജൻസ് ഒന്നല്ല,...

ഇന്‍റലിജൻസ് ഒന്നല്ല, ഒമ്പത്; നിങ്ങൾ ഏതുതരം ബുദ്ധിജീവിയാണ്?

text_fields
bookmark_border
ഇന്‍റലിജൻസ് ഒന്നല്ല, ഒമ്പത്;  നിങ്ങൾ ഏതുതരം ബുദ്ധിജീവിയാണ്?
cancel

എന്താണ് ഇന്‍റലിജൻസ് അഥവാ ബുദ്ധി. പലർക്കും പല ഉത്തരങ്ങളായിരിക്കും. എങ്കിലും അക്കാദമിക കാര്യങ്ങളിൽ, പ്രത്യേകിച്ചും കണക്കിലും സയൻസിലുമൊക്കെ മികവ് പുലർത്തുന്നവർ മാത്രമാണ് ബുദ്ധിയുള്ളവർ എന്ന ധാരണ വെച്ചുപുലർത്തുന്നവരാണ് മിക്കവരും. അതുശരിയല്ല. ശാസ്ത്രം ബുദ്ധിയെ അളക്കുന്നതിന് മറ്റു പല മാനദണ്ഡങ്ങളുമുണ്ട്.

ഡെവലപ്മെന്‍റ് സൈക്കോളജിസ്റ്റായ ഹോവാർഡ് ഗാർഡ്നറുടെ സിദ്ധാന്തം അനുസരിച്ച്, മനുഷ്യരുടെ ഇന്‍റലിജൻസിനെ എട്ടായി തരംതിരിക്കാം. 1983ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ ‘ഫ്രേംസ് ഓഫ് മൈൻഡ്’ എന്ന ഗ്രന്ഥത്തിലാണ് ഈ സിദ്ധാന്തം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇതിനു പുറമെ ഒമ്പതാമതൊരു ഇന്‍റലിജൻസ് കൂടി സൈക്കോളജിസ്റ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ താഴെ നൽകുന്നു. ഇതിൽ ഏതുതരം ബുദ്ധിജീവിയാണ് നിങ്ങൾ എന്ന് സ്വയം തീരുമാനിക്കൂ.

ലിംഗ്വിസ്റ്റിക്: വാക്കുകൾ, ഭാഷ എന്നിവ ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവ് (ഉദാ: കവികൾ, എഴുത്തുകാർ) ലോജിക്കൽ, മാത്തമാറ്റിക്കൽ: പ്രശ്നപരിഹാരം, സംഖ്യ വിശകലനം എന്നിവക്കുള്ള കഴിവ് (ഉദാ. ശാസ്ത്രജ്ഞർ, എൻജിനീയർമാർ).

മ്യൂസിക്കൽ: സംഗീതപരമായ കാര്യങ്ങൾ ഗ്രഹിക്കാനും സൃഷ്ടിക്കാനും അഭിനന്ദിക്കാനുമുള്ള കഴിവ് (ഉദാ. സംഗീതസംവിധായകർ, സംഗീതജ്ഞർ). ബോഡിലി, കൈനസ്തെറ്റിക്: ശാരീരിക ചലനങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് (ഉദാ. കായികതാരങ്ങൾ, നർത്തകർ).

സ്പേഷ്യൽ: വസ്തുക്കളെയോ ഇടങ്ങളെയോ ദൃശ്യവത്കരിക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവ് (ഉദാ. ആർക്കിടെക്റ്റുകൾ, ഗ്രാഫിക് ഡിസൈനർമാർ).

ഇന്‍റർ പേഴ്സനൽ: മറ്റുള്ളവരെ മനസ്സിലാക്കുന്നതിലും അവരുമായി ഫലപ്രദമായി ഇടപഴകുന്നതിലും ഉള്ള കഴിവ് (ഉദാ. അധ്യാപകർ, കൗൺസലർമാർ).

ഇൻട്രാ പേഴ്സനൽ: സ്വയം അവബോധവും ആത്മപരിശോധന നടത്താനുമുള്ള കഴിവ് (ഉദാ. തത്ത്വചിന്തകർ, തെറപ്പിസ്റ്റുകൾ).

നാച്വറലിസ്റ്റിക്: പ്രകൃതി പരിസ്ഥിതികളെ തരംതിരിക്കാനും സംവദിക്കാനും ഉള്ള കഴിവ് (ഉദാ. ജീവശാസ്ത്രജ്ഞർ).

എക്സിസ്റ്റെൻഷ്യൽ: അസ്തിത്വത്തെയും പ്രപഞ്ചത്തെയും കുറിച്ച് ആഴത്തിൽ ചിന്തിക്കാനുള്ള പ്രവണത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:intelligenceTech NewsTechnologyCoolspace
News Summary - Intelligence is not one, it's nine; what kind of intellectual are you?
Next Story