Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇൻസ്റ്റാഗ്രാം ഫലസ്തീൻ അനുകൂല പോസ്റ്റുകൾ സെൻസർ ചെയ്​തെന്ന്​​ ജീവനക്കാരും; അൽഗൊരിതം മാറ്റാനൊരുങ്ങി കമ്പനി
cancel
Homechevron_rightTECHchevron_rightTech Newschevron_rightഇൻസ്റ്റാഗ്രാം ഫലസ്തീൻ...

ഇൻസ്റ്റാഗ്രാം ഫലസ്തീൻ അനുകൂല പോസ്റ്റുകൾ സെൻസർ ചെയ്​തെന്ന്​​ ജീവനക്കാരും; അൽഗൊരിതം മാറ്റാനൊരുങ്ങി കമ്പനി

text_fields
bookmark_border

വാഷിങ്​ടൺ: ഫലസ്തീനിൽ ഇസ്രയേൽ നടത്തിയ നരനായാട്ടി​െൻറ സമയത്ത്​ വാർത്തകളിൽ നിറഞ്ഞുനിന്ന രണ്ട്​ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകളായിരുന്നു ഫേസ്​ബുക്കും അവരുടെ കീഴിലുള്ള ഇമേജ്​ ഷെയറിങ്​ ആപ്പായ ഇൻസ്റ്റാഗ്രാമും. രണ്ട്​ ആപ്പുകളും ഫലസ്തീനിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാപകമായി നീക്കം ചെയ്​തെന്നും ഫലസ്​തീന്​ അനുകൂലമായ ഹാഷ്​ടാഗുകളുള്ള വിഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത്​ തടഞ്ഞെന്നുമുള്ള നിരവധി പരാതികളാണ്​ ഉയർന്നത്​. ​

എന്നാൽ, യൂസർമാർക്ക്​ പിന്നാലെ, ഇൻസ്റ്റാഗ്രാമിലെ ജീവനക്കാരും അതേ പരാതിയുന്നയിച്ച്​ രംഗത്തെത്തി. ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തിയപ്പോൾ ഫലസ്തീന്​ അനുകൂലമായ ഉള്ളടക്കം ഇൻസ്റ്റയിൽ കാണിച്ചില്ലെന്നാണ്​ ജീവനക്കാർ പരാതിപ്പെട്ടത്​. അതിന്​ പിന്നാലെ, ഇൻസ്റ്റാഗ്രാം അതി​െൻറ അൽഗൊരിതങ്ങളിൽ മാറ്റങ്ങൾ വരുത്താൻ പോവുകയാണെന്നും ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു.

ഫലസ്​തീൻ അനുകൂല പോസ്റ്റുകൾക്ക്​ നിയന്ത്രണമേർപ്പെടുത്തുന്നതായുള്ള പരാതിയുയർന്നതിന്​ പിന്നാലെ മാതൃകമ്പനിയായ ഫേസ്​ബുക്ക്​ അതിന്​ വിചിത്രമായ വിശദീകരണമാണ്​ നൽകിയത്​. ഷെയർ ചെയ്​ത്​ വരുന്ന പോസ്റ്റുകളേക്കാൾ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവർ സുഹൃത്തുക്കൾ പങ്കുവെക്കുന്ന ഒറിജിനൽ ഉള്ളടക്കത്തിനോടാണ്​ കൂടുതൽ താൽപര്യം കാണിച്ചതെന്നും അതുകൊണ്ടാണ്​ അത്തരം ഒറിജിനൽ പോസ്റ്റുകൾക്ക്​ പ്രാധാന്യം നൽകി, റീ-പോസ്റ്റഡ്​ ഉള്ളടക്കങ്ങൾ കാണിക്കാതിരുന്നതെന്ന്​ ഫേസ്​ബുക്ക്​ പറഞ്ഞു. അൽഗൊരിതങ്ങൾക്ക്​ മാറ്റം വരുത്തി ഇനി രണ്ട്​ തരം പോസ്റ്റുകൾക്കും ഒരേ പ്രധാന്യം നൽകുമെന്നും അവർ വ്യക്​തമാക്കുന്നു.

പക്ഷപാതപരമായി ഉള്ളടക്കം നീക്കം ചെയ്യുന്നതിന്​ സോഷ്യൽ നെറ്റ്‌വർക്കിങ്​ കമ്പനികൾ വിമർശനം നേരിടുന്നത് ഇതാദ്യമല്ല. അമേരിക്കയിൽ നിന്നുള്ള മൈക്രോ ​ബ്ലോഗിങ്​ സൈറ്റായ ട്വിറ്റർ അടുത്തിടെ ഒരു പലസ്തീൻ എഴുത്തുകാര​െൻറ അക്കൗണ്ടിന്​ വിലക്കേർപ്പെടുത്തിയിരുന്നു. പ്രതിഷേധമുയർന്നതോടെ തങ്ങൾ, ഒരു "പിശക്" പറ്റിയതാണെന്നാണ്​ കമ്പനി അറിയിച്ചത്​. ഇൻസ്റ്റാഗ്രാമിൽ, ചില ഉപയോക്താക്കൾ പലസ്തീനുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്ന് പരാതിപ്പെട്ടിരുന്നു. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസെറി പിന്നീട് വ്യക്തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraelInstagramcensoring pro Palestine contentchange algorithm
News Summary - Instagram plans to change algorithm after complaints of censoring pro-Palestine content
Next Story