Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്കൗണ്ട് ഉടമ അറിയാതെ ഇൻസ്റ്റഗ്രാം പ്രൊഫൈലും സ്റ്റോറിയും കാണാം; പുത്തൻ അപ്ഡേറ്റ് പരീക്ഷണ ഘട്ടത്തിൽ

text_fields
bookmark_border
https://www.madhyamam.com/tags/instagram
cancel

ഇൻസ്റ്റഗ്രാമിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളൊന്നും ഇനിയാരും അറിയില്ല. ഇനി നിങ്ങൾക്ക് ആരെയും ഫോളോ ചെയ്യാതെയും, ലൈക്കുകളും കമന്റുകളും ഇടാതെയും, സന്ദേശങ്ങൾ അയക്കാതെയും പ്രൊഫൈലുകളും പോസ്റ്റുകളും കാണാം. അതെ ഇതിനായി പുതിയ റീഡ്-ഓൺലി മോഡ് എന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. പ്രമുഖ ആപ്പ് ഡെവലപ്പറായ ആലക്സാൻഡ്രോ പലൂസി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സ്ക്രീൻഷോട്ടുകളിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.

പുറത്തുവന്ന റിപ്പോർട്ടുകളനുസരിച്ച് ഇനിമുതൽ നിങ്ങൾ ഇൻസ്റ്റഗ്രാമിൽ ഒരു വ്യക്തിയുടെ അക്കൗണ്ടിൽ കയറുന്നത് അയാൾ അറിയില്ല. സ്റ്റോറികൾ കാണുമ്പോൾ സാധാരണയായി ഉണ്ടാകുന്ന വ്യൂസ് റെക്കോർഡ് ഇതിൽ രേഖപ്പെടുത്തപ്പെടില്ല. ഉപയോക്താക്കൾ തങ്ങളുടെ കണ്ടന്റ് ആരെല്ലാം കാണുന്നു എന്ന് മനസ്സിലാക്കാൻ ആശ്രയിക്കുന്ന പ്രധാന വഴികളിലൊന്നാണ് സ്റ്റോറി വ്യൂകൾ. മാത്രമല്ല, അക്കൗണ്ടുകളിൽ ബ്രൗസ് ചെയ്യുമ്പോൾ പഴയ പോസ്റ്റുകൾക്ക് ലൈക്ക് ചെയ്തുപോയാലോ എന്ന ഭ‍യം വേണ്ട. പുതിയ ഫീച്ചർ നിങ്ങളെ ലൈക്ക്, ഫോളോ, മെസ്സേജ് എന്നീ ഓപ്ഷനുകളിൽ നിന്നും റെസ്ട്രിക്റ്റ് ചെയ്യും.

ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർ അറിയാതെ ബ്രൗസ് ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. ഇത് ഭാവിയിൽ പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷൻ വിഭാഗമായ ഇൻസ്റ്റാഗ്രാം പ്ലസ് ഉപയോക്താക്കൾക്ക് മാത്രമായി നൽകാനാണ് ആലോചനയെന്ന് സൂചനയുണ്ട്. എന്നാൽ പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട് നിരവധി സുരക്ഷാ ആശങ്കകളും വിമർശനങ്ങളും ഉയരുന്നുണ്ട്.

ഉപയോക്താക്കളുടെ അറിവില്ലാതെ പ്രൊഫൈലുകളും സ്റ്റോറികളും പരിശോധിക്കാൻ ഇത് സഹായിക്കുന്നത് ഒരുപക്ഷേ ദുരുപയോഗം ചെയ്യപ്പെടാം. സ്റ്റോക്കിങ് പോലെയുള്ളവക്കും ഇതൊരു കാരണമാകാം. സുരക്ഷ വർദ്ധിപ്പിക്കുന്നതിന് പകരം പ്ലാറ്റ്‌ഫോമിലെ അടിസ്ഥാന അനുഭവങ്ങൾപോലും പണം ഈടാക്കി നൽകുന്ന പ്രവണത ഉപയോക്താക്കളിൽ അതൃപ്തി ഉണ്ടാക്കുന്നുണ്ടെന്ന വിമർശനവും ഈ ഫീച്ചറിനെതിരെ ഉയരുന്നുണ്ട്. ഫീച്ചറുമായി ബന്ധപ്പെട്ട വാർത്തകളോട് ഇൻസ്റ്റാഗ്രാം പ്രതികരിച്ചിട്ടുണ്ട്. ഇതൊരു ആന്തരിക പര്യവേക്ഷണം മാത്രമാണെന്നാണ് കമ്പനി വ്യക്തമാക്കിയത്.

സാങ്കേതിക കമ്പനികൾ പലപ്പോഴും പുറത്തിറക്കാത്ത നിരവധി ആശയങ്ങൾ ഇത്തരത്തിൽ ആന്തരികമായി പരീക്ഷിക്കാറുണ്ട്. അതിനാൽ ഈ ഫീച്ചർ യാഥാർത്ഥ്യമാകുമോ അതോ ഉപയോക്താക്കളുടെ ആശങ്കകൾ കാരണം ഉപേക്ഷിക്കപ്പെടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - instagram new update read only mode
Next Story