Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി മൂന്നല്ല 90 മിനിറ്റ് വരെ; പോഡ്‌കാസ്റ്റുകൾക്കും ലോങ് ഫോം വീഡിയോകൾക്കുമായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

text_fields
bookmark_border
https://www.madhyamam.com/tags/instagram
cancel

ഇൻസ്റ്റഗ്രാമിൽ ഏതെങ്കിലും ക്രിയേറ്റർമാരുടെ റീലുകൾ കാണുമ്പോൾ മറ്റു പ്ലാറ്റ്ഫോമുകളിൽ പോകാതെ തന്നെ മുഴുവൻ വിഡിയോയും കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിക്കാറുണ്ടോ? ഇൻസ്റ്റഗ്രാമിൽ വലിയ വീഡിയോകൾ ഷെയർ ചെയ്യാൻ കഴിഞ്ഞെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? ഉപയോക്താക്കളുടെ ഇത്തരം ആശങ്കകൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഡിജിറ്റൽ വിനോദ രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ദൈർഘ്യമുള്ള വീഡിയോകൾ പങ്കുവെക്കാനുള്ള പുതിയ ഫീച്ചറുകൾ പരീക്ഷിച്ചിരിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി 90 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം യു.എസിലെ തിരഞ്ഞെടുക്കപ്പെട്ട ഇൻസ്റ്റാഗ്രാം ക്രിയേറ്റർമാർക്കായി കമ്പനി നൽകിത്തുടങ്ങി.

ഫീച്ചേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പ്ലാറ്റ്‌ഫോം പ്രധാനമായും പോഡ്കാസ്റ്റർമാർ, കോമേഡിയന്മാർ, മറ്റ് ലോങ്ങ് ഫോം വീഡിയോ നിർമ്മാതാക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ ഹ്രസ്വ വീഡിയോകളായ റീലുകളിൽ നിന്ന് തന്നെ പൂർണ്ണ രൂപത്തിലുള്ള ദീർഘ വീഡിയോകളിലേക്ക് ആളുകളെ നേരിട്ട് എത്തിക്കാൻ ഇതിലൂടെ സാധിക്കും. സാധാരണയായി മൂന്ന് മിനിറ്റോ അതിൽ കുറവോ ആണ് റീലുകളുടെ ദൈർഘ്യം.

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു പോഡ്കാസ്റ്റിന്റെ ചെറിയൊരു ക്ലിപ്പ് റീലുകളിൽ കാണുമ്പോൾ, ഒറ്റ ക്ലിക്കിലൂടെ തന്നെ അതിന്റെ മുഴുവൻ വീഡിയോയിലേക്ക് മാറാനും മുഴുവനായി കാണാനും ഇനി സാധിക്കും. ക്രിയേറ്റർമാർക്ക് തങ്ങളുടെ റീലുകളെ മുഴുവൻ വീഡിയോയുമായി ലിങ്ക് ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും എന്ന് ഇൻസ്റ്റഗ്രാം പ്രൊഡക്റ്റ് വി.പി. ടെസ്സ ലിയോൺസ് പറഞ്ഞു.

ബ്രസീലിൽ വിജയകരമായി പരീക്ഷിച്ച ശേഷമാണ് ഇൻസ്റ്റാഗ്രാം ഇത് യു.എസിലെ പതിനായിരക്കണക്കിന് ക്രിയേറ്റർമാരിലേക്ക് വ്യാപിപ്പിക്കുന്നത്. ഈ രീതിയിലുള്ള ലോങ്ങ് ഫോം വീഡിയോകൾ ഇൻസ്റ്റാഗ്രാമിന്റെ എക്‌സ്‌പ്ലോർ പേജിലും മറ്റ് പ്രധാന വിഭാഗങ്ങളിലും ഉപയോക്താക്കൾക്ക് ലഭിക്കും.

സ്കിംസ് സഹസ്ഥാപകയും പോഡ്കാസ്റ്റ് അവതാരകയുമായ എമ്മ ഗ്രെഡെ, ബ്യൂട്ടി-ഫാഷൻ കണ്ടന്റ് ക്രിയേറ്റർ മൊണെ മക്മൈക്കൽ, പ്രെസ്റ്റൺ റാക്കോവ്സ്കി, ഫുട്ബോൾ കണ്ടന്റ് ക്രിയേറ്ററായ ഡൊണാൾഡ് ഡി ലാ ഹെയ് തുടങ്ങിയ പ്രമുഖരാണ് നിലവിൽ ഈ പരീക്ഷണ ഘട്ടത്തിൽ പങ്കാളികളായിരിക്കുന്നത്. മൊബൈൽ ആപ്പുകൾക്ക് പുറമെ, ഇൻസ്റ്റഗ്രാം ഫോർ ടിവിയിലേക്കും ഈ ഫീച്ചർ വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. നിലവിൽ സാംസങ്, ഫയർ ടിവി, ഗൂഗിൾ ടിവി എന്നിവയിൽ ലഭ്യമായ ഈ സേവനം യു.എസിലെ ആപ്പിൾ ടിവിയിലേക്കും ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - instagram is introducing long form video feature
Next Story