Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്​റ്റഗ്രാം ഡൗണായി; ട്വിറ്ററിൽ പരാതി പ്രളയം

text_fields
bookmark_border
ഇൻസ്​റ്റഗ്രാം ഡൗണായി; ട്വിറ്ററിൽ പരാതി പ്രളയം
cancel

ന്യൂഡൽഹി: യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട സാമൂഹിക മാധ്യമങ്ങളിൽ ഒന്നായ ഇൻസ്​റ്റഗ്രാമിന്​ ലോകത്താകമാനം സേവനത്തിൽ തടസ്സം നേരിട്ടപ്പോൾ ഉപയോക്താക്കൾ പരാതിയുമായി ഒത്തുകൂടിയത്​ ട്വിറ്ററിൽ. വെള്ളിയാഴ്​ചയാണ്​ ആൻഡ്രോയ്​ഡ്​ ഉപയോക്താക്കളുടെ ഇൻസ്​റ്റഗ്രം ഡൗൺ ആയത്​. തൊട്ടുപിന്നാലെ ഇൻസ്​റ്റഗ്രാം ഡൗൺ, ഇൻസ്​റ്റഗ്രാം ക്രാഷിങ്​ എന്നീ ഹാഷ്​ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി.

മൊബൈൽ അപ്ലിക്കേഷൻ പ്രവർത്തനരഹിതമായതി​െൻറ സ്​ക്രീൻ ഷോട്ടുകളുമായാണ്​ ഉപയോക്താക്കൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്​. മീമുകളും ട്രോളുകളും ട്വിറ്ററിൽ നിറയുകയാണ്​. ​

ട്വിറ്ററിലും മറ്റും പരാതിയുടെ കുത്തൊഴുക്കാണെങ്കിലും ഇൻസ്​റ്റഗ്രാം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡിസംബർ 14ന്​ ജി മെയിൽ, യൂട്യൂബ്​, ഗൂഗിൾ ഡ്രൈവ്​ എന്നിവയിടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്കും​ തടസ്സം നേരിട്ടിരുന്നു.






Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Instagram Crashes For Android Users Twitter Flood With Complaints
Next Story