Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇത്​ താജ്​മഹലല്ല; നോയിഡയിൽ മൈക്രോസോഫ്​റ്റ്​ നിർമിച്ച അത്യാഡംബര ഓഫീസ്​ കാണേണ്ടത്​ തന്നെ...!
cancel
Homechevron_rightTECHchevron_rightPicture Tubechevron_right'ഇത്​ താജ്​മഹലല്ല';...

'ഇത്​ താജ്​മഹലല്ല'; നോയിഡയിൽ മൈക്രോസോഫ്​റ്റ്​ നിർമിച്ച അത്യാഡംബര ഓഫീസ്​ കാണേണ്ടത്​ തന്നെ...!

text_fields
bookmark_border

ന്യൂഡൽഹി: ഹൈദരാബാദ്​, ബെംഗളൂരു എന്നീ നഗരങ്ങൾക്ക്​ പിന്നാലെ നോയിഡയിലും മൈക്രോസോഫ്റ്റ്​ തങ്ങളുടെ പുതിയ ഇന്ത്യ ഡെവലപ്​മെൻറ്​ സെൻറർ (ഐഡിസി) തുറക്കാൻ പോവുകയാണ്​. കോവിഡ്​ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്​ പിന്നാലെ വീണ്ടും ഒാഫീസിലേക്ക്​ വരാൻ പോകുന്ന ചില മൈക്രോസോഫ്റ്റ് എഞ്ചിനീയർമാരെ കാത്തിരിക്കുന്നത്​ ഞെട്ടിക്കുന്ന വർക്​ സ്​പേസായിരിക്കും. കമ്പനി നിർമിച്ചിരിക്കുന്ന പുതിയ ഐഡിസി ഫെസിലിറ്റി കേവലമൊരു ഒാഫീസല്ല. മറിച്ച്​ അത്യാഡംബരമായ കൊട്ടാരം തന്നെയാണ്​.

നോയിഡയിലെ വികസന കേന്ദ്രത്തി​െൻറ അകത്തളങ്ങൾ ഇന്ത്യയിൽ നിന്നുള്ള ലോകമഹാദ്​ഭുതമായ താജ്​മഹലിനെ അനുസ്​മരിപ്പിക്കും​. തൂവെള്ള നിറം പാകി മനോഹരമാക്കിയ കെട്ടിടത്തിന്​ താജിന്​ സമാനമായ വെളുത്ത മാർബിൾ തറയാണ് ഒരുക്കിയിരിക്കുന്നത്​​. പുതിയ ഐഡിസിയുടെ ഫോട്ടോകളും മൈക്രോസോഫ്റ്റ് പങ്കുവെച്ചിട്ടുണ്ട്​. രാജ്യത്തി​െൻറ സമ്പന്നമായ കരകൗശല പാരമ്പര്യത്തെ ആദരിക്കുന്ന രീതിയിലുള്ളതാണ്​​ അകത്തെ വിശേഷങ്ങളെല്ലാം. വലിയ കമാനം പോലുള്ള വാതിലുകളും ചിത്രപ്പണികാൾ അലങ്കരിച്ച ചുവരുകളും മാർബിൾ കൊണ്ട്​ നിർമിച്ച താഴികക്കുടങ്ങളുമല്ലാം പുതിയ ​െഎഡിസി ഫെസിലിറ്റിയിൽ കാണാം​.

ആഗോളതലത്തിൽ ഉപയോക്താക്കൾക്ക് അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കാൻ തങ്ങളുടെ എഞ്ചിനീയർമാർക്ക് ഒരു പ്രീമിയർ ഹബ്ബായിട്ടാണ്​ പുതിയ സൗകര്യം ഒരുക്കിരിക്കുന്നതെന്ന്​ സോഫ്റ്റ്​വെയർ ഭീമൻ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ബിസിനസ്, പ്രൊഡക്ടിവിറ്റി ടൂളുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ക്ലൗഡ് ആൻഡ് എൻറർപ്രൈസ്, കോർ സേവനങ്ങൾ, പുതിയ ഗെയിമിംഗ് വിഭാഗം എന്നീ മേഖലകളിലെ എഞ്ചിനീയറിങ്​ പ്രതിഭകൾക്ക് പുതിയ കേന്ദ്രം അവസരമൊരുക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്​തമാക്കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taj MahalnoidaMicrosoft idc
Next Story