Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമൂന്ന് മാസത്തിനിടെ...

മൂന്ന് മാസത്തിനിടെ ഇന്ത്യയിൽനിന്ന് അയച്ചത് 52,500 കോടി രൂപയുടെ ഐഫോൺ!

text_fields
bookmark_border
മൂന്ന് മാസത്തിനിടെ ഇന്ത്യയിൽനിന്ന് അയച്ചത് 52,500 കോടി രൂപയുടെ ഐഫോൺ!
cancel

മുംബൈ: 2025 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിൽനിന്ന് കയറ്റിയയച്ചത് 600 കോടി ഡോളറിന്റെ (ഏകദേശം 52,500 കോടി രൂപ) ഐഫോണുകൾ. മുൻവർഷം ഇതേ കാലത്തെ 320 കോടി ഡോളറിനെ അപേക്ഷിച്ച് 82 ശതമാനമാണ് വളർച്ച. ആപ്പിളിന്റെ ഇന്ത്യയിലെ കരാർ ഉത്പാദകർ സർക്കാരിനു കൈമാറിയ കണക്കുകൾ പ്രകാരമാണിത്.

ആപ്പിളിന്റെ കരുത്തിൽ ഇന്ത്യയിൽനിന്നുള്ള മൊത്തം സ്മാർട്ട്ഫോൺ കയറ്റുമതി ഇക്കാലത്ത് 772 കോടി ഡോളറിൽ (ഏകദേശം 67,600 കോടി രൂപ) എത്തി. മുൻവർഷം ഇതേകാല ത്തെ 490 കോടി ഡോളറിനെ അപേ ക്ഷിച്ച് 58 ശതമാനം അധികമാണിത്. രാജ്യത്തുനിന്ന് ഏപ്രിൽ-ജൂൺ കാലയളവിൽ ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന സ്മാർട്ട്ഫോൺ കയറ്റുമതിയാണിത്. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പകരച്ചു ങ്ക ഭീഷണിക്കിടെയാണ് ഈ നേട്ടം.

മൊത്തം കയറ്റുമതിയിൽ 78 ശതമാനം വിഹിതം ആപ്പിളിനു സ്വന്തമാണ്. അതേസമയം, ഈ നേട്ടം നിലനിർത്താനാകുമോ എന്നതിൽ ആശങ്ക ശക്തമാണ്. അമേരിക്കയിൽ ട്രേഡ് എക്സ്‌പാൻഷൻ ആക്ട് 232 വകുപ്പുപ്രകാരം സ്മാർട്ട്ഫോൺ ഇറക്കുമതിയിൽ തീരുവ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് പഠനം നടന്നുവരുകയാണ്. ഈ വകുപ്പനുസരിച്ച് ദേശസുരക്ഷ മുൻനിർത്തി യു.എസ് പ്രസിഡന്റിന് സ്മാർട്ട്ഫോൺ ഇറക്കു മതിയിൽ നിയന്ത്രണം കൊണ്ടുവരാനാകും.

അതേസമയം മുംബൈയിലെ ബി.കെ.സി സ്റ്റോറും ദില്ലിയിലെ സാകേത് സ്റ്റോറും വന്‍ വിജയമായതിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷം അവസാനത്തോടെ ഇന്ത്യയില്‍ പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് സി.ഇ.ഒ ടിം കുക്ക് അറിയിച്ചു. വരാനിരിക്കുന്ന ആപ്പിള്‍ സ്റ്റോറുകളുടെ എവിടെയാകുമെന്നത് വ്യക്തമല്ല. ഇന്ത്യക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങളിലും കൂടുതല്‍ സ്റ്റോറുകള്‍ക്ക് ആപ്പിള്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleiPhoneTech NewsLatest News
News Summary - India's smartphone exports hit record $7.72 billion, Apple leads with $6 billion
Next Story