Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2025 11:20 PM IST Updated On
date_range 30 Dec 2025 11:31 PM ISTമണിക്കൂറിൽ 285 കിലോമീറ്റർ വരെ വേഗത, മൂന്ന് മണിക്കൂർ 40 മിനിറ്റ് സമയം പറക്കാം; പുതുകരുത്തിൽ ഇന്ത്യയുടെ ‘ധ്രുവ്’
text_fieldsbookmark_border
Listen to this Article
ബംഗളൂരു: പുത്തൻ സജ്ജീകരണങ്ങളുമായി ഇറക്കിയ, ഇന്ത്യയുടെ അഭിമാനമായ ഹെലികോപ്ടർ ‘ധ്രുവി’ന്റെ കന്നിപ്പറക്കൽ നടത്തി. വിവിധോദ്ദേശ്യ സിവിൽ ഹെലികോപ്ടറായ ധ്രുവ്-എൻ.ജി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) ആണ് രൂപകൽപന ചെയ്ത് നിർമിച്ചത്.
വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഹെലികോപ്ടർ ഫ്ലാഗ് ഓഫ് ചെയ്തു.
‘ധ്രുവ്’ ഹെലികോപ്ടറിന്റെ പ്രത്യേകതകൾ
- ‘ധ്രുവി’ന്റെ പരമാവധി ടേക്ക്-ഓഫ് ഭാരം 5500 കിലോഗ്രാം
- മണിക്കൂറിൽ 285 കിലോമീറ്റർ വരെ വേഗതയിൽ പറക്കും
- തുടർച്ചയായി മൂന്ന് മണിക്കൂർ 40 മിനിറ്റ് സമയം പറക്കാൻ കഴിയും
- പരമാവധി 14 യാത്രക്കാർക്ക് സഞ്ചരിക്കാം
- എയർ ആംബുലൻസായി പ്രവർത്തിപ്പിക്കാൻ സ്ട്രെച്ചറുകൾക്കുള്ള സംവിധാനം
- ലോകോത്തര ഗ്ലാസ് കോക്ക്പിറ്റും ആധുനിക ഏവിയോണിക്സ് സ്യൂട്ടും
- 15 വർഷത്തിനുള്ളിൽ 1000ത്തിലധികം ഹെലികോപ്ടറുകൾ നിർമിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

