Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right4ജി: ബി.എസ്​.എൻ.എൽ...

4ജി: ബി.എസ്​.എൻ.എൽ താൽപര്യപത്രം ഇറക്കി; ഇന്ത്യൻ നിർമിത ഉപകരണങ്ങൾ മാത്രം

text_fields
bookmark_border
4ജി: ബി.എസ്​.എൻ.എൽ താൽപര്യപത്രം ഇറക്കി; ഇന്ത്യൻ നിർമിത ഉപകരണങ്ങൾ മാത്രം
cancel

തൃ​ശൂ​ർ: ബി.​എ​സ്.​എ​ൻ.​എ​ലി​ന്​ 57,000 4ജി ​സൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ താ​ൽ​പ​ര്യ​പ​ത്രം പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ 4ജി ​വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ​ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ താ​ൽ​പ​ര്യ​പ​ത്രം ഇ​റ​ക്കി​യ​ത്.

താ​ൽ​പ​ര്യ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ 'ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്​' ആ​ശ​യ​ത്തി​െൻറ അ​ന്തഃ​സ​ത്ത ഉ​ൾ​ക്കൊ​ള്ളു​ന്ന​വ​രാ​ക​ണ​മെ​ന്നും ടെ​ൻ​ഡ​റി​ന്​ പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ '​േമ​​ക്​ ഇ​ൻ ഇ​ന്ത്യ'​ക്കാ​യി​രി​ക്കും പ​രി​ഗ​ണ​ന​യെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു. 4ജി ​ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ക​സ​നം മു​ര​ടി​ച്ച ബി.​എ​സ്.​എ​ൻ.​എ​ലി​ന്​ മ​റ്റൊ​രു പ്ര​ഹ​ര​മാ​ണ്​​ ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​ത്രം വാ​ങ്ങ​ണ​മെ​ന്ന നി​ർ​ദേ​ശം.

ചൈ​ന​യു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​യ സ​മ​യ​ത്താ​ണ്​ ടെ​ലി​കോ​മി​ൽ ചൈ​നീ​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ വി​ക​സ​നം ന​ട​ത്ത​രു​​തെ​ന്ന്​ നി​ർ​ദേ​ശം ല​ഭി​ച്ച​ത്. പ​ക​രം ഇ​ന്ത്യ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, മേ​ഖ​ല​യി​ൽ​ ഇ​ന്ത്യ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ര​ള​മാ​ണ്.

ഇ​തി​െൻറ പേ​രി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ വി​ക​സ​നം മ​രീ​ചി​ക​യാ​യി തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ൾ​ക്ക്​ യ​ഥേ​ഷ്​​ടം വി​ദേ​ശ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ അ​നു​മ​തി​യു​ണ്ട്.

ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്​ ബി.​എ​സ്.​എ​ൻ.​എ​ലി​െൻറ ചെ​ല​വ്​ വ​ൻ​തോ​തി​ൽ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ടെ​ലി​കോം എ​ക്​​സ്​​പോ​ർ​ട്ട്​ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കൗ​ൺ​സി​ൽ സ​ഹ​ചെ​യ​ർ​മാ​ൻ സ​ന്ദീ​പ്​ അ​ഗ​ർ​വാ​ൾ ടെ​ലി​കോം സെ​ക്ര​ട്ട​റി​ക്ക്​ ക​ത്തെ​ഴു​തി. ഇ​തോ​ടെ,​ ത​ദ്ദേ​ശ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റ​െൻറ​യും ടെ​ലി​കോം മ​ന്ത്ര​ലാ​യ​ത്തി​െൻറ​യും ക​ടും​പി​ടി​ത്തം ഫ​ല​ത്തി​ൽ ക​മ്പ​നി​ക്ക്​ വി​ന​യാ​കു​മെ​ന്ന്​ സ​ർ​ക്കാ​ർ​ത​ന്നെ സ​മ്മ​തി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, ​ചൈ​നീ​സ്​ വി​ല​ക്ക്​ ടെ​ലി​കോം മേ​ഖ​ല​ക്ക്​ മാ​ത്ര​മാ​ണെ​ന്നും ഇ​ത്​ ബി.​എ​സ്.​എ​ൻ.​എ​ൽ വി​ക​സ​ന​ത്തി​ന്​ ത​ട​യി​ടാ​നാ​ണെ​ന്നും ബി.​എ​സ്.​എ​ൻ.​എ​ൽ എം​പ്ലോ​യീ​സ്​ യൂ​നി​യ​ൻ ആ​രോ​പി​ക്കു​ന്നു.

ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ സാ​ഹി​ദാ​ബാ​ദ്​ തു​ര​ങ്ക പാ​ത നി​ർ​മാ​ണം ചൈ​​ന​യി​​ലെ ഷാ​ങ്​​ഹാ​യ്​ ട​ണ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി​യെ ഏ​ൽ​പി​ച്ച ന​ട​പ​ടി ഇ​തി​ന്​ തെ​ളി​വാ​ണെ​ന്നും യൂ​നി​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:make in indiabsnl 4g
News Summary - India's BSNL blocks foreign vendors from 4G core
Next Story