Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right60 ദിവസത്തിനകം ജോലി...

60 ദിവസത്തിനകം ജോലി വേണം, ഇല്ലെങ്കിൽ രാജ്യം വിടണം; യു.എസിൽ ഇന്ത്യൻ ഐ.ടി ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിൽ

text_fields
bookmark_border
60 ദിവസത്തിനകം ജോലി വേണം, ഇല്ലെങ്കിൽ രാജ്യം വിടണം; യു.എസിൽ ഇന്ത്യൻ ഐ.ടി ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിൽ
cancel

ന്യൂയോർക്ക്: അമേരിക്കൻ മലയാളി ഐ.ടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് യു.എസിൽ എച്ച്-1ബി (H-1B) വിസാ പ്രതിസന്ധി കടുക്കുന്നു. മെറ്റ, ആമസോൺ, ഒറാക്കിൾ തുടങ്ങിയവ നടപ്പിലാക്കുന്ന വൻകിട പിരിച്ചുവിടലുകളാണ് അമേരിക്കയിലെ ഇന്ത്യൻ കുടുംബങ്ങളെ കടുത്ത സമ്മർദത്തിലാക്കിയിരിക്കുന്നത്. ജോലി നഷ്ടപ്പെടുന്നതോടെ രാജ്യം വിടേണ്ടി വരുമെന്ന ഭീതിയിലാണ് ഭൂരിഭാഗം പേരും.

യു.എസ് ഇമിഗ്രേഷൻ നിയമപ്രകാരം എച്ച്-1ബി വിസയിലുള്ള ഒരാൾക്ക് ജോലി നഷ്ടപ്പെട്ടാൽ, രാജ്യത്ത് തുടരുന്നതിനായി പുതിയൊരു തൊഴിൽ കണ്ടെത്താൻ വെറും 60 ദിവസത്തെ സമയം മാത്രമാണ് ലഭിക്കുക. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ വിസ സ്പോൺസർ ചെയ്യാൻ തയാറുള്ള മറ്റൊരു കമ്പനിയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇവർ നിയമപരമായി രാജ്യം വിടാൻ ബാധ്യസ്ഥരാണ്. വർഷങ്ങളായി യു.എസിൽ വീടും കുടുംബവുമായി കഴിയുന്ന, കുട്ടികൾ അവിടെ സ്കൂളുകളിൽ പഠിക്കുന്ന പ്രവാസികൾക്ക് ഈ നിയമം വലിയൊരു തിരിച്ചടിയാണ്.

രാജ്യത്ത് തുടരാൻ കൂടുതൽ സമയം ലഭിക്കുന്നതിനായി പല ജീവനക്കാരും താല്ക്കാലികമായി 'ബി-2 വിസിറ്റർ വിസ'യിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതും എളുപ്പമല്ലെന്നാണ് ഇമിഗ്രേഷൻ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ബി-2 വിസ അപേക്ഷകളിൽ യു.എസ് ഇമിഗ്രേഷൻ അതോറിറ്റി (USCIS) കടുത്ത പരിശോധനകളാണ് നടത്തുന്നത്.

ഇത്തരം അപേക്ഷകളിൽ അടിയന്തര വിശദീകരണം ചോദിച്ചുകൊണ്ടുള്ള 'RFE' (Request for Evidence) നോട്ടീസുകളും, അപേക്ഷ നിരസിക്കാനുള്ള മുന്നറിയിപ്പുകളും വൻതോതിൽ വർദ്ധിച്ചതായി പ്രമുഖ യു.എസ് ഇമിഗ്രേഷൻ അറ്റോർണി രാജീവ് ഖന്ന വ്യക്തമാക്കുന്നു. തന്റെ കരിയറിൽ ഇതിന് മുൻപ് ഇത്രയും വലിയൊരു വിസാ പ്രതിസന്ധി കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'Layoffs.fyi' എന്ന വെബ്‌സൈറ്റിന്റെ കണക്കുകൾ പ്രകാരം 2026ൽ ഇതുവരെ മാത്രം 144 ആഗോള സാങ്കേതിക കമ്പനികളിൽ നിന്നായി 1,10,000ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ വലിയൊരു പങ്ക് ഇന്ത്യക്കാരായ എച്ച്-1ബി ജീവനക്കാരാണെന്നാണ് വിലയിരുത്തൽ. യു.എസ് ഔദ്യോഗിക കണക്കുകൾ പ്രകാരം അനുവദിക്കപ്പെടുന്ന ആകെ എച്ച്-1ബി വിസകളിൽ 70 ശതമാനത്തോളവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്. ഈ അമിത ആശ്രയത്വമാണ് ഇപ്പോൾ പ്രവാസികളുടെ ഏറ്റവും വലിയ ദുർബലതയായി മാറിയിരിക്കുന്നത്.

പതിറ്റാണ്ടുകളായി ഗ്രീൻ കാർഡിനായുള്ള നീണ്ട ക്യൂവിൽ കാത്തിരിക്കുന്നവരും യു.എസിൽ സ്ഥിരതാമസമാക്കിയവരുമായ പ്രവാസികളാണ് ഈ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ഉലയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവോടെ ഐ.ടി മേഖലയിലെ നിയമന രീതികൾ മാറിയതും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.

യു.എസിൽ തുടരാൻ വിദ്യാർഥി വിസ (F-1) ഉൾപ്പെടെയുള്ള മറ്റ് വഴികൾ നോക്കുന്നതിനൊപ്പം, കാനഡയിലെ 'എക്സ്പ്രസ് എൻട്രി', 'ഗ്ലോബൽ ടാലന്റ് സ്രീം' വഴിയോ അല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലോ പുതിയ തൊഴിൽ സാധ്യതകൾ തേടുകയാണ് ഇപ്പോൾ ഭൂരിഭാഗം ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളും. മെറ്റ തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പുനഃസംഘടനയുടെ ഭാഗമായി എൻജിനീയറിങ് വിഭാഗങ്ങളിൽ പുതിയ റൗണ്ട് പിരിച്ചുവിടലുകൾ ഈ ആഴ്ചയും തുടർന്നത് വരും ദിവസങ്ങളിലും ആശങ്ക വർധിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H-1B VISAAmazonMetaIT workersTech Layoffs
News Summary - Indians with H-1B visa struggling to survive after Meta and Amazon layoffs
Next Story