Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightകോവിഡ്​ രോഗികളെ...

കോവിഡ്​ രോഗികളെ സഹായിക്കുന്ന റോബോട്ട്​ കുഞ്ഞപ്പൻ​

text_fields
bookmark_border
കോവിഡ്​ രോഗികളെ സഹായിക്കുന്ന റോബോട്ട്​ കുഞ്ഞപ്പൻ​
cancel
camera_alt

IMAGE CREDIT : NDTV

ബംഗളൂരു: കോവിഡ്​ മഹാമാരിക്ക്​ പിന്നാലെ ലോകമെമ്പാടും ആരോഗ്യരംഗത്തും പൊതുയിടങ്ങളിലും ഹ്യമനോയ്​ഡ്​ റോബോട്ടുകളെ പലകാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത്​ നാം കണ്ടു. ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനും പ്രദേശങ്ങൾ അണുവിമുക്​തമാക്കാനും റോബോട്ടുകൾ ഏറെ സഹായകമായി. എന്നാൽ, ഇന്ത്യയിലെ ഒരു ആശുപത്രിയിൽ വിന്യസിച്ചിരിക്കുന്ന സുന്ദരനായ റോബോട്ടി​െൻറ ജോലി, രോഗികളെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്താൻ സഹായിക്കലാണ്​.

ബംഗളൂരുവിലെ ഇൻവെ​േൻറാ റോബോട്ടിക്​സാണ്​ 'മിത്ര' എന്ന്​ പേരായ റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്​. സുഹൃത്ത്​ എന്ന്​ അർഥം വരുന്ന ഹിന്ദി വാക്കായ 'മിത്ര' എന്ന പേര്​ റോബോട്ടിന്​ ഏറെ ചേരുന്നത്​ തന്നെയാണ്​. കാരണവുമുണ്ട്​, ആശുപത്രിയിലെ രോഗികൾക്കിടയിൽ ചുറ്റിക്കറങ്ങുന്ന മിത്ര​ അവർക്ക്​ സുഹൃത്തുക്കളുമായോ, കുടുംബാംഗങ്ങളുമായോ സംസാരിക്കണമെങ്കിൽ അടുത്തെത്തി അതിന്​ സൗകര്യമൊരുക്കും. ഫോൺകോളോ, വിഡിയോ കോളോ ചെയ്​ത്​ രോഗികൾക്ക്​ ആവശ്യം നിറവേറ്റാം.

'രോഗ വിമുക്തമാവാൻ ഒരുപാട്​ സമയം എടുക്കുന്ന സാഹചര്യമാണിത്​. ഇൗ ഘട്ടത്തിൽ സ്വന്തം കുടുംബത്തി​െൻറ സാമീപ്യമാണ്​ രോഗികൾക്ക്​ ആവശ്യം. കോവിഡി​െൻറ സാഹചര്യത്തിൽ ആർക്കും അവരെ സന്ദർശിക്കാനുള്ള അനുവാദവുമില്ല'. ആശുപത്രിയിലെ ഡോക്​ടറായ അരുൺ ലഖൽപാൽ പറഞ്ഞു.

ഫേഷ്യൽ റെക്കഗ്​നിഷനുള്ള രണ്ട്​ കാമറകളാണ്​ മിത്രയുടെ കണ്ണുകൾ. ഇതിലൂടെ അവൻ ആശുപത്രിയിലെ ജീവനക്കാരുടേയും രോഗികളുടെയും മുഖങ്ങൾ തിരിച്ചറിയുകയും ഒാർമിക്കുകയും ചെയ്യും. മിത്രയുടെ നെഞ്ചിൽ സജ്ജീകരിച്ചിരിക്കുന്ന ടാബ്​ലെറ്റ്​ പോലുള്ള സ്​ക്രീൻ ഉപയോഗിച്ച്​ രോഗികൾക്ക്​ വിഡിയോ കോൾ ചെയ്​ത്​ സംസാരിക്കാം. സ്​മാർട്ട്​ഫോണില്ലാത്ത രോഗികൾക്കും അവ ഉപയോഗിക്കാൻ അറിയാത്തവർക്കും മിത്ര ഒരു അനുഗ്രഹം തന്നെയായിരിക്കും.

വൃദ്ധരായ പല രോഗികളെയും ഇത്തരത്തിൽ മിത്ര സഹായിച്ചുവരുന്നുമുണ്ട്​. പല സ്​പെഷ്യലിസ്റ്റ്​ ഡോക്​ടർമാരും അവരുടെ കാബിനുകളിൽ നിന്ന്​ രോഗികളുമായി സംസാരിക്കാനും മിത്രയെ ഉപയോഗപ്പെടുത്തുന്നുണ്ട്​. ഇതിലൂടെ രോഗം പടരുന്നതും തടയാൻ കഴിയുന്നു. റിപ്പോർട്ടുകൾ പ്രകാരം ആശുപത്രി അധികൃതർ ഒരു ലക്ഷം രൂപയോളം മുടക്കിയാണ്​ ഇൻവെ​േൻറാ റോബോട്ടിക്​സിൽ നിന്ന്​ മിത്രയെ സ്വന്തമാക്കിയത്​.

Show Full Article
TAGS:robot Covid patients mitra robot 
Web Title - Indian Hospital Deploys Mitra Robot to Help covid Patients
Next Story