ഓഫിസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിക്കണമെന്ന് കേന്ദ്രം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഓഫിസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് നിർത്തണെമെന്ന മുന്നറിയിപ്പുമായി സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് പൊതു ഉപദേശം പുറത്തിറക്കിയത്. ജോലി സ്ഥലങ്ങളിൽ വാട്‌സ്ആപ്പ് വെബ് ഓപൺ ചെയ്യുന്നത് സൗകര്യപ്രദമാണെങ്കിലും അതിലൂടെ സ്വകാര്യ ചാറ്റുകളും ഫയലുകളും തൊഴിലുടമക്കും ഐ.ടി വിഭാഗത്തിനും ആക്‌സസ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.
സ്‌ക്രീൻ മോണിറ്ററിങ് സോഫ്റ്റ്‌വെയർ, മാൽവെയർ അല്ലെങ്കിൽ ബ്രൗസർ ഹൈജാക്കുകൾ ഉൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെ ഇതിന് സാധിക്കുന്നു. ജോലിസ്ഥലങ്ങളിൽ വർധിച്ചുവരുന്ന സൈബർ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ഈ മുന്നറിയിപ്പ്. കോർപ്പറേറ്റ് ഉപകരണങ്ങളിൽ മെസേജിങ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകൾ സർക്കാരിന്റെ ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് (ഐ.എസ്.ഇ.എ) സംഘവും എടുത്തുകാണിക്കുന്നു.
ഓഫിസ് വൈഫൈ ഉപയോഗിക്കുന്നത് പോലും കമ്പനികൾക്ക് ജീവനക്കാരുടെ സ്വകാര്യ ഫോണുകളിലേക്ക് ഒരു പരിധിവരെ ആക്‌സസ് നൽകുമെന്നും ഇത് സ്വകാര്യ ഡാറ്റയെ അപകടത്തിലാക്കുമെന്നും ഐ.എസ്.ഇ.എ മുന്നറിയിപ്പ് നൽകുന്നു.
ഓഫിസ് ലാപ്‌ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കേണ്ടി വന്നാൽ എന്തുചെയ്യണം?
- വാട്സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടവർക്ക് സർക്കാർ നിരവധി മുൻകരുതലുകൾ നൽകുന്നുണ്ട്.
- ഉപയോഗ് കഴിഞ്ഞ ഉടനെ സിസ്റ്ററ്റത്തിൽ നിന്ന് ലോഗൗട്ട് ചെയ്യുക.
- അജ്ഞാത കോൺടാക്റ്റുകളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ അറ്റാച്ചുമെന്റുകൾ തുറക്കുമ്പോഴോ ജാഗ്രത പാലിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

