കുട്ടികളുടെ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാം; സുപ്രധാന നീക്കവുമായി ഗൂഗിൾ
text_fieldsഇന്റർനെറ്റിലെ കുട്ടികളുടെ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ ഇനിമുതൽ ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാം. ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തിന് പിന്നാലെ സുപ്രധാന നീക്കവുമായി ഗൂഗിൾ. കഴിഞ്ഞ ആഴ്ച മെറ്റയും സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു.
ഇതുവരെ ഗൂഗിളും മെറ്റയും ഉൾപ്പെടെയുള്ള കമ്പനികൾ ഇത്തരം ഉള്ളടക്കങ്ങൾ ആദ്യം യു.എസ് ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആന്‍റ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ എന്ന സംഘടനക്കാണ് നൽകിയിരുന്നത്. അവിടെ നിന്നാണ് വിവരം അതത് രാജ്യങ്ങളിലെ പോലീസിന് ലഭിച്ചിരുന്നത്. എന്നാൽ ഇത് കുട്ടികളുടെ ജീവന് ആപത്തായേക്കാവുന്ന കേസുകളിൽ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ കണ്ടെത്താനും തടയുന്നതിനും കമ്പനി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു. മെറ്റയുടെ ഫേസ്ബുക്കിനും ഗൂഗിളിന്‍റെ യൂട്യൂബിനും ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള വിപണിയാണ് ഇന്ത്യ. മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൽ പ്രചരിച്ചതിന്‍റെ പശ്ചാത്തലത്തിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് ക്ഷമാപണം നടത്തിയിരുന്നു.
2025ൽ മാത്രം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് 21.3 ദശലക്ഷം റിപ്പോർട്ടുകളാണ് യു.എസ് എൻ.ജി.ഒക്ക് ലഭിച്ചത്. യു.എസും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇത്തരം റിപ്പോർട്ടിംഗ് വേഗത്തിലാക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഭൂരിഭാഗം രാജ്യങ്ങളും ഇപ്പോഴും യു.എസ് എൻ.ജി.ഒ വഴിയാണ് വിവരങ്ങൾ കൈമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

