Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'ചോരില്ല ഒറ്റ...

'ചോരില്ല ഒറ്റ സന്ദേശവും'; സൈനികർക്ക്​ മാത്രമായുള്ള മെസ്സേജിങ്​ ആപ്പുമായി ഇന്ത്യൻ ആർമി

text_fields
bookmark_border
ചോരില്ല ഒറ്റ സന്ദേശവും; സൈനികർക്ക്​ മാത്രമായുള്ള മെസ്സേജിങ്​ ആപ്പുമായി ഇന്ത്യൻ ആർമി
cancel
camera_alt

credit: iStock

സൈനികർ തമ്മിലുള്ള ആശയവിനിമയങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ പുതിയ മെസ്സേജിങ്​ ആപ്പുമായി ഇന്ത്യൻ സൈന്യം. ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി വാട്​സ്​ആപ്പ്​ പോലുള്ള ആപ്പാണ് നിർമ്മിച്ചിരിക്കുന്നത്​. സായ്​ (SAI) എന്നാണ്​ ആപ്പി​െൻറ പേര്​​. 'ഷോർട്ട്​ ഫോർ സെക്യുവർ ആപ്ലിക്കേഷൻ ഫോർ ഇൻറർനെറ്റ്'​ എന്നതി​െൻറ ചുരുക്കപ്പേരാണ്​ SAI. തീർത്തും രഹസ്യ സ്വഭാവമുള്ള കാര്യങ്ങളടക്കം സൈനികർക്ക്​ പരസ്​പരം പങ്കുവെക്കാൻ സാധിക്കുന്ന വിധത്തിലാണ്​ ആപ്പി​െൻറ നിർമാണം.

സെൻസിറ്റീവായതും സ്വകാര്യമായതുമായ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തുന്നത്​ തടയാൻ സായ്​ സൈനികരെ സഹായിക്കും. വാട്​സ്​ആപ്പ്​, ടെലഗ്രാം പോലുള്ള ജനപ്രിയ മെസ്സേജിങ്​ ആപ്പുകളിൽ ഉപയോഗിക്കുന്ന 'എൻഡ്​ ടു എൻഡ്​ എൻക്രിപ്​ഷൻ മെസ്സേജിങ്​ പ്രോ​േട്ടാകോൾ' സായ്​ എന്ന ആപ്പിലും പാലിക്കപ്പെടും. ഇതിനർത്ഥം അയച്ചയാൾക്കും സ്വീകർത്താവിനും ഒഴികെ മറ്റാർക്കും സന്ദേശങ്ങൾ വായിക്കാൻ കഴിയില്ല.

വോയ്​സ്​ കോൾ, വിഡിയോ കോൾ എന്നിവക്കും എൻഡ്​ ടു എൻഡ്​ എൻക്രിപ്​ഷൻ പിന്തുണയുണ്ടായിരിക്കുമെന്നും അധികൃതർ വാഗ്​ദാനം ചെയ്യുന്നു. ആപ്പി​െൻറ ഡാറ്റ പുറം രാജ്യങ്ങളിലുള്ള ആമസോണി​െൻറയോ, ഫേസ്​ബുക്കി​െൻറയോ സെർവറുകളിൽ സ്​റ്റോർ ചെയ്​തുവെക്കുന്നതിന്​ പകരം രാജ്യത്ത്​ തന്നെയുള്ള ലോക്കൽ ഇൻ-ഹൗസ്​ സെർവറുകളിലായിരിക്കും സൂക്ഷിക്കുക. ഇത്​ കൂടുതൽ സുരക്ഷ നൽകും.

സായ്​ എന്ന പേരിന്​ മറ്റൊരു പ്രത്യേകത കൂടിയുണ്ട്​. കേണൽ സായ്​ ശങ്കർ നിർമിച്ച ആപ്പിന്​ അദ്ദേഹത്തി​െൻറ പേര്​ നൽകുകയായിരുന്നു. ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ആപ്പ്​ നിർമിച്ചതിന്​ അദ്ദേഹത്തെ കേന്ദ്ര പ്രതിരോധ മന്ത്രി അഭിനന്ദിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian ArmySAIMessaging AppAtmanirbhar
News Summary - Indian Army Launches Atmanirbhar Secure Messaging App SAI for Soldiers
Next Story