Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യൻ സ്​മാർട്ട്​ഫോൺ വിപണിയിൽ ഒന്നാമൻ ഷവോമി തന്നെ; പ്രീമിയം ഫോണുകളിൽ വൺപ്ലസ്​ മുന്നിൽ
cancel
Homechevron_rightTECHchevron_rightTech Newschevron_rightഇന്ത്യൻ...

ഇന്ത്യൻ സ്​മാർട്ട്​ഫോൺ വിപണിയിൽ ഒന്നാമൻ ഷവോമി തന്നെ; പ്രീമിയം ഫോണുകളിൽ വൺപ്ലസ്​ മുന്നിൽ

text_fields
bookmark_border

കോവിഡ്​ രണ്ടാം തരംഗം സൃഷ്​ടിച്ച പ്രതിസന്ധിക്കിടയിലും ഇന്ത്യയിൽ സ്​മാർട്ട്​ഫോൺ വിപണിയിൽ​ വൻ വളർച്ചയെന്ന്​ റിപ്പോർട്ട്​. 2021 ​െൻറ രണ്ടാം പാദത്തിൽ 33 ദശലക്ഷം കയറ്റുമതി കടന്നതായി, ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിൻറ്​ റിസർച്ചാണ്​ വെളിപ്പെടുത്തിയിരിക്കുന്നത്​. രണ്ടാംപാദത്തിൽ രാജ്യത്തെ സ്​മാർട്ട്​ഫോൺ കയറ്റുമതിയിലെ വാർഷിക വർധനവ്​ 82 ശതമാനമാണ്​. ഏപ്രിൽ, മെയ്​ മാസങ്ങളിൽ കോവിഡ്​ ഭീഷണി കാരണം ചെറിയ തളർച്ചനേരി​െട്ടങ്കിലും ജൂണിൽ കടകൾ തുറക്കാൻ തുടങ്ങിയതോടെ വീണ്ടും വലിയതോതിൽ ആവശ്യക്കാർ വർധിക്കുകയായിരുന്നു. ഒാൺലൈൻ ക്ലാസുകളും സ്​മാർട്ട്​ഫോൺ വിപണിയെ വലിയ രീതിയിൽ സഹായിച്ചു.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ആധിപത്യത്തി​െൻറ തുടർച്ചയാണ്​ ദൃശ്യമാകുന്നത്​. മൊത്തം വിപണിയുടെ 79 ശതമാനം വിഹിതമാണവർക്കുള്ളത്​. അതിൽ തന്നെ ഒന്നാം സ്ഥാനത്തുള്ളത്​ ചൈനീസ്​ ടെക്​ ഭീമനായ ഷവോമിയാണ്​. റെഡ്മി 9 സീരീസും റെഡ്മി നോട്ട് 10 സീരീസുമാണ്​ ഷവോമിക്ക്​ തുണയായത്​. ബജറ്റ്​ മോഡലുകളുടെ വൻ വിജയത്തെ തുടർന്ന്​ 28 ശതമാനം മാര്‍ക്കറ്റ് ഷെയറാണ്​ അവർ സ്വന്തമാക്കിയത്​. രാജ്യത്ത്​ നിലവിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഫോണുകളിൽ നാലിൽ അഞ്ചും ഷവോമിയുടേതാണെന്നാണ്​ കൗണ്ടർപോയിൻറ്​ ചൂണ്ടിക്കാട്ടുന്നത്​. റെഡ്മി 9 എ, റെഡ്മി 9 പവര്‍, റെഡ്മി നോട്ട് 10, റെഡ്മി 9 തുടങ്ങിയ മോഡലുകളാണവ. ഷവോമിയുടെ തന്നെ സബ്​-ബ്രാൻഡായ പോകോ രണ്ടാം പാദത്തിൽ മൂന്നിരട്ടി വളര്‍ച്ചയാണ്​ സ്വന്തമാക്കിയത്​. നിർമിച്ച ഫോണുകളിൽ 66 ശതമാനം വരെ കയറ്റുമതി ചെയ്​ത് പോകോ​ റെക്കോർഡ്​ സൃഷ്​ടിക്കുകയും ചെയ്​തു.

കൊറിയൻ കമ്പനിയായ സാംസങ്ങാണ്​ വിപണിയിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത്​. ഒാൺലൈൻ മോഡലുകളായ എം സീരീസും എഫ്​ സീരീസുമാണ്​ സാംസങ്ങിന്​ തുണയായത്​. ചൈനയുടെ ബി.ബി.കെ ഇലക്​ട്രോണിക്​സി​െൻറ ഒപ്പോ, വിവോ, റിയൽമി, വൺപ്ലസ്​ എന്നീ മോഡലുകൾക്ക്​ രാജ്യത്ത്​ വലിയ തരംഗമുണ്ടാക്കാൻ കഴിയുന്നുണ്ട്​. അവരിൽ നിന്നുള്ള വിവോയാണ്​ മൂന്നാം സ്ഥാനത്തുള്ളത്​. 61 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെയാണ്​ വിവോ ഇപ്പോഴും ഇന്ത്യൻ മാർക്കറ്റിൽ വിലസുന്നത്​. പ്രീമിയം വിഭാഗത്തില്‍ ഇൗ ചൈനീസ്​ ബ്രാൻഡി​െൻറ പങ്ക് 12 ശതമാനമായി ഉയരുകയും ചെയ്​തു.

140 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ലിസ്റ്റിലെ നാലാമത്തെ ബ്രാന്‍ഡാണ് റിയല്‍മി. 5ജി സ്​മാർട്ട്​ഫോണുകൾക്കുള്ള ഡിമാൻറും കൂടുതൽ മുതലാക്കാൻ അവർക്കായി. 23 ശതമാനം ഓഹരിയോടെ രാജ്യത്തെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് റിയല്‍മിയിപ്പോൾ. തൊട്ടുപിന്നിലുള്ളതാക​െട്ട സഹോദര കമ്പനിയായ വണ്‍പ്ലസും. 103 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാനായ ഓപ്പോ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്​.

പ്രീമിയം വിഭാഗത്തിലും ചൈനയുടെ ആധിപത്യമാണ്​.​ 30000 രൂപയ്​ക്കും അതിനുമുകളിലുള്ള ഫോണുകളുടെ മാർക്കറ്റിൽ 34 ശതമാനം ഒാഹരിയുമായി വൺപ്ലസാണ്​ മുന്നിട്ട്​ നിൽക്കുന്നത്​. രണ്ടാം പാദത്തിൽ 200 ശതമാനമാണ്​ അവരുടെ വളർച്ച. വൺപ്ലസ്​ 9 സീരീസി​െൻറ ലോഞ്ചോടെയാണ്​ കമ്പനി ഇന്ത്യയിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്​ച്ചവെച്ചത്​. വൺപ്ലസ്​ നോർഡ്​ എന്ന പേരിലിറങ്ങുന്ന മിഡ്​റേഞ്ച്​ ഫോണുകൾക്കും രാജ്യത്ത്​ വലിയ ഡിമാൻറാണുള്ളത്​. ഇന്ത്യയിലെ പ്രീമിയം മാര്‍ക്കറ്റിലെ ആദ്യ അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ മൂന്ന് സ്ഥാനവും അവർക്ക്​ സ്വന്തമാക്കാനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:XiaomiOnePlussmartphone marketCounterpoint
News Summary - India smartphone market Xiaomi remains on top OnePlus dominates premium
Next Story