ലോകത്ത് ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യലിൽ ഇന്ത്യ രണ്ടാമത്
text_fieldsപല കാരണങ്ങളാൽ ഭരണകൂടങ്ങൾ, തങ്ങളുടെ അധികാര പരിധിയിൽ ഇന്റർനെറ്റ് സേവനങ്ങൾ പ്രത്യേക ഉത്തരവിലൂടെ മരവിപ്പിക്കാറുണ്ട്. ഇന്റർനെറ്റ് ഷട്ട് ഡൗൺ എന്നാണ് ഇതറിയപ്പെടുന്നത്. 2024ലെ ഇന്റർനെറ്റ് ഷട്ട്ഡൗണുകളുടെ രാജ്യം തിരിച്ചുള്ള കണക്ക് കഴിഞ്ഞദിവസം ‘ആക്സസ് നൗ’ ഗ്രൂപ് പുറത്തുവിട്ടു.
ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് റദ്ദാക്കിയത് മ്യാന്മറിൽ - 85 തവണ. രണ്ടാം സ്ഥാനത്ത് ഇന്ത്യ - 84. മണിപ്പൂരിലാണ് ഏറ്റവും കൂടുതൽ ഷട്ട്ഡൗൺ ഉണ്ടായത്.
2018 മുതൽ 23 വരെ ഇന്റർനെറ്റ് ഷട്ട് ഡൗണിൽ ഒന്നാം സ്ഥാനം ഇന്ത്യക്കായിരുന്നു.
ലോകത്ത് 2024ൽ ഷട്ട് ഡൗൺ കൂടി. 2023ൽ 39 രാജ്യങ്ങളിൽ 283 ഷട്ട്ഡൗൺ റിപ്പോർട്ട് ചെയ്തപ്പോൾ, 2024ൽ അത് 54 രാജ്യങ്ങളിലേക്ക് പടർന്നു; 296 ആണ് കഴിഞ്ഞവർഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

