'കളിച്ചാൽ വേറെ ഫോണിറക്കും'; ആപ്പിളിന് മുന്നറിയിപ്പുമായി മസ്ക്
text_fieldsന്യൂയോർക്: ആപ്പിളും ഗൂഗിൾ സ്റ്റോറും ട്വിറ്ററിനെ ആപ്പിൽനിന്ന് നീക്കിയാൽ ബദൽ ഫോൺ ഇറക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റർ ഉടമ ഇലോൺ മസ്ക്. 'അത് സംഭവിക്കില്ലെന്ന് ഉറപ്പായും ഞാൻ പ്രതീക്ഷിക്കുന്നു. അഥവാ ഉണ്ടായാൽ വേറെ വഴിയില്ല. ഞാൻ വേറെ ഫോൺ ഉണ്ടാക്കും' -മസ്ക് ട്വിറ്ററിൽ കുറിച്ചു. ട്വിറ്റർ ഉപയോക്താവ് ലിസ് വീലർ ആണ് ഇത്തരമൊരു സന്ദേഹവും ബദൽ ഫോൺ ഉണ്ടാക്കണമെന്ന നിർദേശവും പങ്കുവെച്ചത്. ഇതിന് മറുപടിയായാണ് മസ്കിന്റെ പ്രതികരണം.
ആപ്പിൾ കമ്പനി എക്സിക്യൂട്ടിവ് അംഗം ഫിൽ ഷില്ലർ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന് പിറകെയാണ് മസ്കിന്റെ മുന്നറിയിപ്പ്. മാർഗനിർദേശം പാലിച്ചില്ലെങ്കിൽ ട്വിറ്ററിനെ ആപ് സ്റ്റോറിൽനിന്ന് നീക്കാനിടയുണ്ടെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലവുമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

