ഐഫോൺ 18 പ്രോ ലോഞ്ച് 2026ന്; കാമറ ഫീച്ചറുകളിലും മാറ്റമെന്ന് സൂചന
text_fieldsഐഫോൺ 17 സീരീസ് ഇറങ്ങി അധികമായിട്ടില്ല, അപ്പോഴേക്കും 18 സീരീസുകളുടെ ലോഞ്ചിങ്ങിന്‍റെ വാർത്തകൾ പുറത്തു വരികയാണ്. 2026ൽ 18 പ്രോ സീരിസുകൾ ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഫോണിനൊപ്പം 18 പ്രോ, 18 പ്രോമാക്സ് ഫോണുകൾ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്.
ലഭിക്കുന്ന വിവരമനുസരിച്ച് 17 സീരിസ് ഡിസൈനിൽ നിന്ന് ചില സുപ്രധാനമാറ്റങ്ങളോടെയാണ് 18 പ്രോ സീരീസ് ഇറങ്ങുക. കാമറയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഒരു നാടകീയ വരവ് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇതുവരെയുള്ള സീരീസിലെ ഒരു നിർണായക പരിണാമത്തെ പ്രതിനിധീകരിക്കുന്നതാവും 18പ്രോ.
18 പ്രോയുടെയും പ്രോമാക്സിന്‍റെയും ഡിസ് പ്ലേയുടെ താഴെ ഫേസ് ഐഡി റീപ്ലേസ് ചെയ്യുമെന്നും വിവരമുണ്ട്. അങ്ങനെയെങ്കിൽ സമീപകാല ഫോം ഫാക്ടറിന്‍റെ സവിശേഷതയായ പിൽ ആകൃതിയിലുള്ള ഡൈനാമിക് ഐലന്‍റ് കട്ടൗട്ട് ഇനി ഉണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

