താനൊരു അന്യഗ്രഹജീവിയാണെന്ന് ഇലോൺ മസ്ക്. ക്രെഡിറ്റ് കാർഡ് പേയ്മെന്റ്സ് ആപ്പായ ക്രെഡി'ന്‍റെ സ്ഥാപകൻ കുണാൽ ഷായുടെ ചോദ്യത്തിന് മറുപടിയായാണ് ലോക സമ്പന്നനും ടെസ്ല ഉടമയുമായ ഇലോൺ മസ്ക് വിചിത്രമായ ഉത്തരം നൽകിയത്.
ഇലോൺ മസ്ക് താരതമ്യേന ചെറിയ പ്രായത്തിൽ 500 ബില്യൺ ഡോളർ മൂല്യമുള്ള നാലിലധികം കമ്പനികൾ ഒരേസമയം വിജയകരമായി മുന്നോട്ട് കൊണ്ടുപോവുന്നു. ഞാൻ ശരിക്കും മനസിലാക്കാൻ ആഗ്രഹിക്കുന്നത്... അദ്ദേഹം എങ്ങനെയാണ് അത് ചെയ്യുന്നത്..? സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. സ്വന്തം സ്ഥാപനം അദ്ദേഹം എങ്ങനെയാണ് രൂപകൽപ്പന ചെയ്യുന്നത്..?? - ഇലോൺ മസ്കിനെ ഡാർക് ലോർഡ് എന്ന് വിശേഷിപ്പിച്ച ഷാ തന്‍റെ ഏല്ലാ ചോദ്യങ്ങൾക്കു ഉത്തരം നൽകണമെന്നും ട്വിറ്ററിൽ കുറിച്ചു.
അതിന് മറുപടിയായാണ് ഇലോൺ മസ്ക് 'ഞാനൊരു ഏലിയൻ അഥവാ അന്യഗ്രഹ ജീവിയാണെന്ന്' പറഞ്ഞത്. എന്തായാലും മസ്കിന്റെ ഉത്തരം നെറ്റിസൺസ് ഏറ്റെടുത്തിട്ടുണ്ട്. ഇലോൺ മസ്ക് ഏലിയൻ ആണെന്ന് തമാശയായും കാര്യമായും ചിലർ ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിച്ചിരുന്നു. ബിറ്റ്കോയിനിൽ വമ്പൻ നിക്ഷേപം നടത്തി അതിന്‍റെ ഓഹരി വില വർധിപ്പിച്ചും ഡോഗ് മീം പോസ്റ്റ് ചെയ്ത് അതിനെയൊരു പ്രതിഭാസമാക്കി മാറ്റിയും സോഷ്യൽ മീഡിയയിൽ തരംഗമായ ഇലോൺ മസ്ക് പുതിയ അന്യഗ്രഹ ജീവി ട്വീറ്റിലൂടെ അത് തുടരുന്ന കാഴ്ച്ചയാണ്.
@elonmusk : answer if you see this, dark lord.
— Kunal Shah (@kunalb11) February 11, 2021
I'm an alien
— Elon Musk (@elonmusk) February 12, 2021