Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
How to secure your banking transactions from cyber frauds
cancel
Homechevron_rightTECHchevron_rightTech Newschevron_rightവ്യാജ വെബ്​ സൈറ്റും...

വ്യാജ വെബ്​ സൈറ്റും നമ്പറുമുണ്ടാക്കി 50 കോടിയുടെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്; ഏഴുപേർ അറസ്റ്റിൽ

text_fields
bookmark_border

ഹൈ​ദ​രാ​ബാ​ദ്: 50 കോ​ടി​യു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തെ ഹൈ​ദ​രാ​ബാ​ദ് ​പൊ​ലീ​സ് പി​ടി​കൂ​ടി. ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ ന​വീ​ൻ ഭ​ട്ട്, മോ​ഹി​ത്, മോ​നു, ഹൈ​ദ​രാ​ബാ​ദു​കാ​രാ​യ നാ​ഗ​രാ​ജു, ശ്രാ​വ​ൺ കു​മാ​ർ, പ​വ​ൻ, ശ്രീ​നി​വാ​സ റാ​വു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

പേ​യ്​​മെ​ന്‍റ്​ ഗേ​​റ്റ്​​വേ​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി​യാ​ണ് ഇ​വ​ർ പ​ണം ത​ട്ടി​യ​ത്. യു.​കെ, സിം​ഗ​പ്പൂ​ർ, ആ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ മാ​ത്ര​മേ ത​ട്ടി​പ്പി​ന്‍റെ വ്യാ​പ്തി വ്യ​ക്​​ത​മാ​കൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളും ടോ​ൾ ഫ്രീ ​ന​മ്പ​റും ഉ​ണ്ടാ​ക്കി​യാ​ണ് ത​ട്ടി​പ്പ്. ഇ​തി​നാ​യി ഡ​ൽ​ഹി, ഗാ​സി​യാ​ബാ​ദ്, മൊ​ഹാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ൾ സെ​ന്‍റ​റു​ക​ളും സ്ഥാ​പി​ച്ചു.

വെ​ബ്സൈ​റ്റു​ക​ളി​ലൂ​ടെ ഇ-​കോ​മേ​ഴ്സ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ്​ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഓ​ൺ​ലൈ​ൻ പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും എ​സ്.​എം.​എ​സു​ക​ളി​ലൂ​ടെ​യു​മാ​ണ് ഇ​വ​ർ ബ​ന്ധ​പ്പെ​ട്ട​ത്. ചി​ല​രോ​ട് ​ഇ-​കോ​മേ​ഴ്സ് ക​മ്പ​നി​ക​ൾ​ക്ക് സാ​​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​വ​രാ​ണെ​ന്നു​പ​റ​ഞ്ഞ്​ ഫോ​ണി​ലും ബ​ന്ധ​പ്പെ​ട്ടു. ഇ​വ​രി​ൽ​നി​ന്ന് ത​ന്ത്ര​പൂ​ർ​വം വി​വ​രം ശേ​ഖ​രി​ച്ച് വ്യാ​ജ ക്രെ​ഡി​റ്റ് കാ​ർ​ഡ്​ നി​ർ​മി​ച്ചാ​ണ്​ ത​ട്ടി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber AttackCyber FraudCyber CrimeCredit Card Scam
News Summary - Hyderabad Police bust Rs 50 crore global credit card scam
Next Story