Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

16 കാരിക്കു നേരെ റോബോട്ടിന്‍റെ ലൈംഗികാതിക്രമം; പരാതിക്കു പിന്നാലെ യന്ത്രം പിടിച്ചെടുത്ത് പൊലീസ്

text_fields
bookmark_border
https://www.madhyamam.com/tags/sexual-harass
cancel

കൊളോൺ: ജർമ്മനിയിലെ കൊളോണിൽ 16 കാരിയായ പെൺകുട്ടിക്ക് നേരെ റോബോട്ടിന്റെ ലൈംഗികാതിക്രമം. ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് പുറത്തുവെച്ച് ഹ്യൂമനോയിഡ് റോബോട്ട് പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 11.45ഓടെ കൊളോണിലെ തിരക്കേറിയ ഹോഹെൻസോല്ലെർൻറിംഗ് തെരുവിൽ വെച്ചാണ് സംഭവം നടന്നത്.

സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് ചുവപ്പും സ്വർണ്ണ നിറത്തിലുമുള്ള ഏകദേശം 1.2 മീറ്റർ ഉയരമുള്ള ഒരു റോബോട്ട് പിന്നിലൂടെ സമീപിക്കുകയായിരുന്നു. തുടർന്ന് റോബോട്ട് പെൺകുട്ടിയുടെ ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഭയന്ന പെൺകുട്ടി ഉറക്കെ നിലവിളിച്ചു. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

റോബോട്ടിന്‍റെ ഉടമയായ 16കാരനും സുഹൃത്തായ 19കാരനും ചേർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഇവർക്കെതിരെ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പ്രതികളുടെ ഫോക്‌സ്‌വാഗൺ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലാണ് റോബോട്ടിനെ കണ്ടെത്തിയത്. തുടർന്ന് റോബോട്ടും പ്രതികളുടെ മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയുടെ പരാതിയിൽ ലൈംഗികാതിക്രമ കുറ്റം ചുമത്തി കൊളോൺ പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസമയത്ത് റോബോട്ട് എങ്ങനെയാണ് പ്രവർത്തിച്ചതെന്നും ഇനി ആരെങ്കിലും റോബോട്ടിനെ നിയന്ത്രിച്ച് പെൺകുട്ടിയെ ഉപദ്രവിച്ചതാണോ എന്നുമുള്ള കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - humanoid robote sexually assulted girl
Next Story