Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഅമേരിക്കയുടെ ഉപരോധം...

അമേരിക്കയുടെ ഉപരോധം സമ്മാനിച്ചത്​ വലിയ ആഘാതം; സുപ്രധാന നീക്കവുമായി ഹ്വാവേ

text_fields
bookmark_border
അമേരിക്കയുടെ ഉപരോധം സമ്മാനിച്ചത്​ വലിയ ആഘാതം; സുപ്രധാന നീക്കവുമായി ഹ്വാവേ
cancel

അമേരിക്കയുടെ ഉപരോധവും അതിന്​ പിന്നാലെ ഗൂഗ്​ൾ, ആൻഡ്രോയ്​ഡ്​ ലൈസൻസ്​ റദ്ദാക്കിയതുമെല്ലാം ചൈനീസ്​ ടെക്​നോളജി ഭീമനായ ഹ്വാവേയ്​ക്ക്​ വമ്പൻ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്​. ഗൂഗ്​ൾ ആപ്പുകൾ പ്രവർത്തിക്കാത്ത ഫോണുകൾ ചൈനക്ക്​ പുറത്തുള്ള ആളുകൾ വാങ്ങാൻ മടിച്ചതോടെ ഹ്വാവേ ബ്രാൻഡി​െൻറ ഡിമാൻറ്​ ഗണ്യമായി കുറഞ്ഞു. ഒരുകാലത്ത്​ കാമറ ക്വാളിറ്റിയിലും മറ്റ്​ നൂതനമായ ഫീച്ചറുകളിലും ആപ്പിളിനെ പോലും വെല്ലുന്ന സ്​മാർട്ട്​ഫോണുകൾ നിർമിച്ചിരുന്ന ഹ്വാവേ ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള കഠിന പരിശ്രമത്തിലാണ്​.

വിപണിയിൽ തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണി മനസിലാക്കി ഹ്വാവേ അവരുടെ സ്​മാർട്ട്​ഫോൺ നിർമാണം 50 ശതമാനത്തോളം കുറക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ്​ ഏറ്റവും പുതിയ റിപ്പോർട്ട്​. സ്​മാർട്ട്​ഫോൺ കോമ്പണൻറ്​ ഓർഡറുകൾ ഈ വർഷം 60 ശതമാനത്തിലധികം കുറയുമെന്ന് ഹ്വാവേ ടെക്‌നോളജീസ് വിതരണക്കാരെ അറിയിച്ചുകഴിഞ്ഞു. 7-8 കോടി സ്മാർട്ട്‌ഫോണുകൾക്ക് ആവശ്യമായ ഘടകങ്ങൾ ഓർഡർ ചെയ്യാനാണ്​ ഇൗ വർഷം ഹ്വാവേ പദ്ധതിയിടുന്നത്​. ഇത് കഴിഞ്ഞ വർഷം കയറ്റി അയച്ച 18 കോടി സ്മാർട്ട്‌ഫോണുകളിൽ നിന്ന് 60 ശതമാനത്തിലധികം കുറവാണ്. 2019ൽ 24 കോടി സ്​മാർട്ട്​ഫോണുകളായിരുന്നു ഹ്വാവേ കയറ്റിയയച്ചത്​. 2020 നവംബറിൽ ഹുവാവേ തങ്ങളുടെ സ്മാർട്ട്‌ഫോൺ സബ്​ - ബ്രാൻഡായ ഹോണർ വിറ്റിരുന്നു.


ഹ്വാവേ അവരുടെ സ്​മാർട്ട്​ഫോൺ ബിസിനസ്​ വിൽക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകൾ ഹ്വാവേയുടെ സി.ഇ.ഒയും ഫൗണ്ടറുമായ റെൻ ഴെങ്​ഫേയ്​ നിഷേധിച്ചിട്ടുണ്ട്​. വിപണിയിൽ സജീവമാകാനായി പുതിയ ഫോൾഡബ്​ൾ സ്​മാർട്ട്​ഫോൺ ഹ്വാവേ മേറ്റ്​ എക്​സും ഫ്ലാഗ്​ഷിപ്പ്​ ഫോണായ പി50 സീരീസും കമ്പനി ഉടൻ തന്നെ ലോഞ്ച്​ ചെയ്യാനായി കാത്തിരിക്കുകയാണ്​. എങ്കിലും കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച്​ ഇത്തവണ സ്​മാർട്ട്​ഫോൺ നിർമാണം പകുതിയായി കുറയുമെന്നും കമ്പനി സൂചന നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HuaweiUS sanctionssmartphone production
News Summary - Huawei to cut smartphone production by more than half this year
Next Story