Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'ആൻഡ്രോയ്​ഡിനോടും...

'ആൻഡ്രോയ്​ഡിനോടും ഗുഡ്​ബൈ'; സ്വന്തം ഓപറേറ്റിങ് സിസ്റ്റമായ ഹാർമണി OS 2.0 ബീറ്റ റിലീസ്​ ചെയ്​ത്​ ഹ്വാവേ

text_fields
bookmark_border
ആൻഡ്രോയ്​ഡിനോടും ഗുഡ്​ബൈ; സ്വന്തം ഓപറേറ്റിങ് സിസ്റ്റമായ ഹാർമണി OS 2.0 ബീറ്റ റിലീസ്​ ചെയ്​ത്​ ഹ്വാവേ
cancel

അതെ..! ചൈനീസ്​ ടെക്​ ഭീമനായ ഹ്വാവേ, ഗൂഗ്​ളുമായുള്ള യുദ്ധത്തിലെ ഏറ്റവും മൂർച്ചയേറിയ ആയുധം പുറത്തെടുത്തിരിക്കുകയാണ്​. ആൻഡ്രോയ്​ഡ്​ ഒാപറേറ്റിങ്​ സിസ്റ്റം ഉപയോഗിക്കാനുള്ള ലൈസൻസും​ ഗൂഗ്​ൾ റദ്ദാക്കിയതോടെ സ്വന്തം ഒ.എസ്​ പ്രഖ്യാപിച്ച ഹ്വാവേ അതി​െൻറ ഏറ്റവും പുതിയ പതിപ്പ്​ ബീറ്റ വേർഷനായി അവതരിപ്പിച്ചിരിക്കുകയാണ്​. ഹാർമണി ഒ.എസ്​ 2.0 ഡെവലപ്പർ ബീറ്റയായി മൊബൈൽ ഡിവൈസുകൾക്കായാണ്​ റിലീസ്​ ചെയ്​തിരിക്കുന്നത്​.

പുതിയ ഒാപറേറ്റിങ്​ സിസ്റ്റം എത്തുന്നതോടെ ഗൂഗ്​ൾ മൊബൈൽ സർവീസസിൽ (ജി.എം.എസ്​) നിന്നും പുതിയ ഹ്വാവേ മൊബൈൽ സർവീസസ്​ (എച്ച്​.എം.എസ്​) എകോസിസ്റ്റത്തിലേക്ക്​ യൂസർമാർ മാറും. ഹ്വാവേയുടെ മറ്റ്​ സ്​മാർട്ട്​ ഗാഡ്​ജറ്റുകളെ കൂടി പരിഗണിച്ചുകൊണ്ടാണ്​ ഹാർമണി ഒ.എസി​െൻറ 2.0 വേർഷൻ കമ്പനി ഇറക്കിയിരിക്കുന്നത്​​.

15,000-ത്തിലധികം എ.പി.ഐകളുടെ പിന്തുണയോടെയാണ് ഹാർമണി ഒഎസ് 2.0 എത്തുന്നത്​.​. ഒരേസമയം, സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ഡിസ്‌പ്ലേകൾ, വാച്ചുകൾ എന്നിവയിലും മറ്റ്​ ഹ്വാവേ ഉപകരണങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന ഒരൊറ്റ അപ്ലിക്കേഷൻ നിർമ്മിക്കാൻ ഇത്​ ഡെവലപ്പർമാരെ പ്രാപ്‌തമാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു..

ഹാർമണി ഒ.എസ്​ 2.0 ബീറ്റ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്ന ഹ്വാവേ സ്​മാർട്ട്​ഫോണുകൾ

  • Huawei P40 (ANA-AN00)
  • Huawei P40 Pro (ELS-AN00)
  • Huawei Mate 30 (TAS-AL00 & TAS-AN00)
  • Huawei Mate 30 Pro (LIO-AL00 & LIO-AN00)
  • Huawei MatePad Pro (MRX-AL19, MRX-W09 & MRX-AN19)

നിലവിൽ അഞ്ച്​ മോഡലുകളിൽ മാത്രമാണ്​ ഒ.എസി​െൻറ ബീറ്റ വേർഷൻ ലഭിക്കുകയെങ്കിലും വൈകാതെ 100 മില്യൺ ഡിവൈസുകളിലേക്ക്​ അത്​ വ്യാപിപ്പിക്കാനും ഹ്വവേ ശ്രമിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AndroidGoogleHuaweiHarmonyOS 2.0
Next Story