Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിങ്ങളുടെ ഇൻസ്റ്റഗ്രാം സേഫാണോ? അറിയാം ഹാക്കർമാരിൽ നിന്ന് അക്കൗണ്ട് എങ്ങനെ സംരക്ഷിക്കണമെന്ന്
text_fieldsbookmark_border
നിങ്ങളറിയാതെ നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കൾക്ക് മെസേജ് പോകുമ്പോളും നിങ്ങളുടെ പോസ്റ്റും സ്റ്റോറിയും സ്വയം ഡിലീറ്റ് ചെയ്യപ്പെടുമ്പോളുമെല്ലാം ശ്രദ്ധിക്കുക. ഒരുപക്ഷേ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാവാം. ഏതൊരാപ്പിനെയും പോലെ ഇൻസ്റ്റഗ്രാമിലും ഹാക്കർമാരും വിവിധ രീതിയിലുള്ള ഹാക്കിങും സുലഭമാണ്.
താഴെ പറയുന്ന രീതികളിലൂടെയെല്ലാം നിങ്ങളുടെ ഇൻസ്റ്റ്ഗ്രാം ഹാക്ക് ചെയ്യപ്പെടാം
- ഫിഷിങ് ലിങ്കുകൾ; അപരിചിതമായ ലിങ്കുകളിലൂടെയോ വ്യാജ ലോഗിൻ പേജുകളിലൂടെയോ പാസ്വേഡ് ചോർത്തുന്ന രീതിയാണിത്
- ദുർബലമായ പാസ്വേഡ്; പൊതുവെ എല്ലാവരും വരുത്തുന്ന അബന്ധമാണ് മികച്ച പാസ്വേഡ് ഉപയോഗിക്കാതിരിക്കുക എന്നത്. ഒന്നിലധികം സൈറ്റുകളിൽ ഒരേ പാസ്വേഡ് ഉപയോഗിക്കുമ്പോളും പെട്ടെന്ന് ഊഹിക്കാൻ കഴിയുന്ന പാസ്വോഡുകൾ ഉപയോഗിക്കുമ്പോളും അവ ഹാക്കർമാർക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് നുഴഞ്ഞ് കയറാൻ എളുപ്പവഴി ഒരുക്കുകയാണ്.
- വ്യാജ സന്ദേശങ്ങൾ; അക്കൗണ്ട് വെരിഫൈ ചെയ്യണം അല്ലെങ്കിൽ കോപ്പിറൈറ്റ് ഇഷ്യൂസ് ഉണ്ട് എന്നുള്ള രീതിയിൽ വരുന്ന ഫേക്ക് മെസ്സേജുകൾ ഒരുപക്ഷേ ഹാക്കർമാരൊരുക്കുന്ന കെണികളാവാം. ഇത്തരെ മെസ്സേജുകൾ ജാഗ്രതയോടെ വേണം കൈകാര്യം ചെയ്യാൻ.
- ടു ഫാക്ടർ ഒതന്‍റിഫിക്കേഷൻ ഓൺ ചെയ്യാതിരിക്കുക; നിങ്ങളുടെ അക്കൗണ്ടിൽ ടു ഫാക്ടർ ഒതന്‍റിഫിക്കേഷൻ ഓൺ ചെയ്യാതിരിക്കുന്നത് ഹാക്കർമാരുടെ ജോലി എളുപ്പമാക്കിക്കൊടുക്കുന്നതിന് തുല്യമാണ്.
ഇനി ഇത്തരം ഹാക്കിങ് രീതികളെ എങ്ങനെ തടയാമെന്നും നിങ്ങളുടെ അക്കൗണ്ട് എങ്കനെ സംരക്ഷിക്കാമെന്നും നോക്കാം
- ടു ഫാക്ടർ ഒതന്‍റിഫിക്കേഷൻ നിർബന്ധമായും ഓൺ ചെയ്യുക. ഇതിന് സെറ്റിങ്സിൽ അക്കൗണ്ട് സെന്‍ററിൽ പാസ്വേഡ് ആന്‍റ് സെക്യൂരിറ്റി എന്നതിൽ ടു ഫാക്ടർ ഒതന്‍റിഫിക്കേഷൻ സെലക്ട് ചെയ്ത് ആക്റ്റിവേറ്റ് ചെയ്യുക
- ശക്തമായ പാസ്വേഡുകൾ ഉപയോഗിക്കുക. വ്യത്യസ്ത പ്ലാറ്റ്ഫോമുകൾക്കും ആപ്പുകൾക്കും വ്യത്യസ്ത പാസ്വേഡുകൾ നൽകാൻ ശ്രദ്ധിക്കുക
- ലോഗിൻ ആക്വിറ്റി പരിശോധിക്കുക. നിങ്ങളുടെ അക്കൗണ്ടിൽ ഏതെല്ലാം ഡിവൈസുകൾ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി സെറ്റിങ്സിൽ അക്കൗണ്ട് സെന്‍ററിൽ പാസ്വേഡ് ആന്‍റ് സെക്യൂരിറ്റി എന്നതിൽ Where you're logged in വഴി നിങ്ങളുടെ അക്കൗണ്ടിൽ ഏതൊക്കെ ഡിവൈസുകൾ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് പരിശോധിച്ച് ആവശ്യമില്ലാത്തവ റിമൂവ് ചെയ്യുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

