Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഗൂഗിൾ ജെമിനിയിൽ...

ഗൂഗിൾ ജെമിനിയിൽ നിങ്ങളുടെ ഡാറ്റകൾ സുരക്ഷിതമാണോ? ജെമിനി ആക്റ്റിവിറ്റി എങ്ങനെ നിയന്ത്രിക്കാം

text_fields
bookmark_border
ഗൂഗിൾ ജെമിനിയിൽ നിങ്ങളുടെ ഡാറ്റകൾ സുരക്ഷിതമാണോ? ജെമിനി ആക്റ്റിവിറ്റി എങ്ങനെ നിയന്ത്രിക്കാം
cancel

സ്വകാര്യതക്ക് മുൻഗണന നൽകുന്നവരാണോ നിങ്ങൾ? ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ ജെമിനി ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ജെമിനിയുമായുള്ള നിങ്ങളുടെ സംഭാഷണങ്ങളും പ്രവർത്തനങ്ങളും എങ്ങനെ നിയന്ത്രിക്കാമെന്നും, ആവശ്യമെങ്കിൽ അവ എങ്ങനെ പൂർണ്ണമായി നീക്കം ചെയ്യാമെന്നും നോക്കാം.

ആദ്യം നിങ്ങളുടെ ജെമിനി ആക്ടിവിറ്റി കണ്ടെത്തണം

നിങ്ങൾ ജെമിനിയിൽ നടത്തുന്ന സംഭാഷണങ്ങളും ചോദ്യങ്ങളും ഗൂഗിൾ അക്കൗണ്ടിൽ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ട്. ഇത് എഐയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും, പ്രൈവസി ആഗ്രഹിക്കുന്നവർക്ക് ഇവ എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.

  • കമ്പ്യൂട്ടറിൽ gemini.google.comൽ സന്ദർശിക്കുക.
  • അതിൽ സെറ്റിങ്സ് ആന്‍റ് ഹെൽപ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആക്ടിവിറ്റി തിരഞ്ഞെടുക്കുക.
  • അല്ലെങ്കിൽ നേരിട്ട് myactivity.google.com/product/gemini എന്ന ലിങ്കിലൂടെയും നിങ്ങളുടെ ജെമിനിയിലെ ആക്ടിവിറ്റി പരിശോധിക്കാം.
  • ഇനി ജെമിനിയിലെ നിങ്ങളുടെ പ്രവർത്തനങ്ങൾ എങ്ങനെ ഡിലീറ്റ് ചെയ്യാം എന്ന് നോക്കാം;
  • മുകളിൽ പറഞ്ഞ രീതിയിൽ ആക്ടിവിറ്റി പേജിൽ എത്തുക
  • മുഴുവൻ ഡിലീറ്റ് ചെയ്യാൻ; മുകളിലുള്ള ഡിലീറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഓൾ ടൈം തിരഞ്ഞെടുക്കുക.
  • ഒരു നിശ്ചിത സമയത്തെ ആക്ടിവിറ്റി മാത്രം ഡിലീറ്റ് ചെയ്യാൻ; last hour അല്ലെങ്കിൽ Last day എന്നത് തിരഞ്ഞെടുക്കാം
  • ഒരു പ്രത്യേക കാലയളവാണെങ്കിൽ Custom range ഉപയോഗിച്ച് തീയതികൾ നിശ്ചയിക്കാം
  • ഒറ്റപ്പെട്ട സംഭാഷണങ്ങൾ ആകുമ്പോൾ ഓരോ ഐറ്റത്തിന് നേരെയുമുള്ള ഡിലീറ്റ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതി

നിങ്ങളുടെ സംഭാഷണങ്ങൾ ഗൂഗിൾ സേവ് ചെയ്യുന്നത് തടയാൻ താഴെ പറയുന്നവ ചെയ്യുക;

  • ജെമിനി ആക്ടിവിറ്റി പേജിൽ മുകളിൽ കാണുന്ന ഓൺ ബട്ടണിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന് Turn off അല്ലെങ്കിൽ Turn off and delete activity എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

ഈ ഓപ്ഷൻ ഓഫാക്കിയാലും, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനായി ഗൂഗിൾ നിങ്ങളുടെ സംഭാഷണങ്ങൾ 72 മണിക്കൂർ വരെ താൽക്കാലികമായി സൂക്ഷിക്കാറുണ്ട്. എന്നാൽ ഇവ നിങ്ങളുടെ ആക്ടിവിറ്റി ഹിസ്റ്ററിയിൽ കാണാൻ സാധിക്കില്ല.

നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ ഈ ക്രമീകരണങ്ങൾ കൃത്യമായി പരിശോധിക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ സുതാര്യമായ രീതിയിൽ ഡാറ്റ കൈകാര്യം ചെയ്യാൻ ഗൂഗിൾ അവസരമൊരുക്കുമ്പോൾ, അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ ഓരോ ഉപയോക്താവും ശ്രദ്ധിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsTech NewsGoogle Gemini
News Summary - How to manage and delete your activity in Google Gemini
Next Story