വിഡിയോ കോളിൽ പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്
text_fieldsവാഷിങ്ടൺ: ഗ്രൂപ്പ് വിഡിയോ കോളിൽ എപ്പോൾ വേണമെങ്കിലും ജോയിൻ ചെയ്യാൻ കഴിയുന്ന ഫീച്ചറുമായി വാട്സാപ്പ്. ഫോൺ റിങ് ചെയ്യുന്ന സമയത്ത് കോളെടുക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീടും ഗ്രൂപ്പ് വിഡിയോ കോളിൽ ജോയിൻ ചെയ്യാൻ സാധിക്കുന്നതാണ് ഫീച്ചർ. ഏത് സമയത്തും കോൾ ഡിസ്കണക്ടാക്കുകയും വീണ്ടും ജോയിൻ ചെയ്യുകയും ചെയ്യാം.
കോവിഡിനെ തുടർന്ന് വർക്ക് അറ്റ് ഹോം വ്യാപകമായേതാടെ വിഡിയോ കോളിങ് ആപ്ലിക്കേഷനുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. സൂം പോലുള്ള ആപ്ലിക്കേഷനുകൾ കോവിഡുകാലത്ത് ആളുകൾ വലിയ രീതിയിൽ ഉപയോഗിച്ചിരുന്നു. ഇത് മുതലാക്കുക തന്നെയാണ് വാട്സാപ്പിേന്റയും ലക്ഷ്യം.
ഗ്രൂപ്പ് വിഡിയോ കോൾ വരുേമ്പാൾ തന്നെ ഉപയോക്താവിന് നോട്ടിഫിക്കേഷൻ ലഭിക്കും. ഇത് ഉപയോഗിച്ച് ഗ്രൂപ്പ് വിഡിയോ കോളിൽ എപ്പോൾ വേണമെങ്കിലും ജോയിൻ ചെയ്യാമെന്നാണ് വാട്സാപ്പ് വ്യക്തമാക്കുന്നത്. വൈകാതെ ഈ ഫീച്ചർ എല്ലാവർക്കും നൽകാനുള്ള ഒരുക്കത്തിലാണ് കമ്പനി.

