Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2026 7:15 AM IST Updated On
date_range 3 April 2026 7:15 AM ISTഗൂഗ്ൾ ഐ.ഡി മാറ്റേണ്ടതെങ്ങനെ
text_fieldsbookmark_border
നിലവിലുള്ള ജി മെയിൽ അക്കൗണ്ട് കളയാതെ തന്നെ ഐ.ഡി മാറ്റാനുള്ള സൗകര്യം ഗൂഗ്ൾ ഒരുക്കിയിരിക്കുന്നു. അഥവാ, പഴയ അക്കൗണ്ടിൽ തന്നെ പുതിയ ഇ മെയിൽ നിർമിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്. പുതിയ ഇമെയിൽ ഐഡിയിലേക്ക് മാറിയാലും ഗൂഗിൾ അക്കൗണ്ടിലെ ഇമെയിലുകളോ മറ്റ് ഡാറ്റയോ നഷ്ടമാകില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരാൾ പഴയ ഇ മെയിൽ ഐ.ഡിയിലേക്ക് സന്ദേശമയാച്ചാലും അത് പുതിയ ഐ.ഡിയിലേക്ക് വരികയും ചെയ്യും. പുതിയ ഐ.ഡി ലഭ്യമാകാൻ ചെയ്യേണ്ടത് ഇത്ര മാത്രം
- ഫോണിലോ ഡെസ്ക്ടോപ്പിലോ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യുക. ജി മെയിലിൽ പ്രൊഫൈൽ പിക്ചറിൽ ക്ലിക്ക് ചെയ്ത് ‘മാനേജ് ഗൂഗ്ൾ അക്കൗണ്ടി’ൽ ക്ലിക്ക് ചെയ്യുക.
- ‘പേഴ്സനൽ ഇൻഫോ’ തിരഞ്ഞെടുക്കുക; ഇതിൽ ‘ഇ മെയിൽ’ എന്നത് ടാപ് ചെയ്യുക
- ഇവിടെ ‘ഗൂഗ്ൾ അക്കൗണ്ട് ഇ മെയിൽ’ എന്നതിൽ ഇമെയിൽ ഐഡിയിൽ ടാപ്പ് ചെയ്യുക.
- അപ്പോൾ ‘ചേഞ്ച് ഗൂഗ്ൾ അക്കൗണ്ട് ഇ മെയിൽ’ എന്ന ഓപ്ഷൻ കാണാം; അവിടെ പുതിയ ഐ.ഡി നൽകി സേവ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

