ഗൂഗ്ൾ പേ ആക്ടിവേഷന് ഇനി ആധാറും ഉപയോഗിക്കാം
text_fieldsമൊബൈൽ പേയ്മെന്റ് സംവിധാനമായ ഗൂഗ്ൾ പേ ആക്ടിവേറ്റ് ചെയ്യുന്നതിന് ഇനി ആധാർ കാർഡും ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് ആധാർ നമ്പർ ഉപയോഗിച്ച് യു.പി.ഐ സേവനങ്ങളിലേക്ക് ലോഗ് ഇൻ ചെയ്യാം. ഇത്തരത്തിൽ ചെയ്യുമ്പോൾ ഡെബിറ്റ് കാർഡ് വിവരങ്ങൾ പങ്കുവെക്കേണ്ടതില്ലെന്നാണ് മെച്ചം.
ചില ബാങ്കുകൾ മാത്രമാണ് നിലവിൽ ഈ സേവനം നൽകുന്നത്. വൈകാതെ കൂടുതൽ ബാങ്കുകൾ പുതിയ സേവനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. ഇതിനൊപ്പം ബാങ്കിലും ആധാർ സൈറ്റിലും രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഒന്നായിരിക്കുകയും വേണം.
പുതിയ സംവിധാനം ഉപയോഗിക്കുന്നതിനായി ഗൂഗ്ൾപേ ഡൗൺലോഡ് ചെയ്തതതിന് ശേഷം ആറക്ക ആധാർ നമ്പർ നൽകണം. അപ്പോൾ യു.ഐ.ഡി.എ.ഐയിൽ നിന്ന് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ബാങ്കിന്റെ കൂടി സഹായത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഇതിന് ശേഷം യു.പി.ഐ പിൻ സെറ്റ് ചെയ്യുകയും ചെയ്യാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

