ജി മെയിലിൽ വരുന്ന സ്പാം മെസേജുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?
text_fieldsആവശ്യമില്ലാതെ വരുന്ന ഇ മെയിലുകളെ സ്പാം ആയിക്കണ്ട് റിപ്പോർട്ട് ചെയ്യാൻ ജി മെയിൽ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഇൻബോക്സ് കുത്തി നിറക്കപ്പെടുന്ന അനാവശ്യ സന്ദേശങ്ങൾ മാത്രമല്ല പല സ്പാം മെസേജുകളും. അവയിൽ മാൽവെയർ ഭീഷണികളും തട്ടിപ്പ് മെസേജുകളും വിവരങ്ങൾ ചോർത്തുന്നവയും കാണും.
സ്പാം മെസേജുകൾ കണ്ടെത്തി അവ റിപ്പോർട്ട് ചെയ്താൽ പിന്നീട് വരുന്ന സ്പാം മെസേജുകൾ ജി മെയിൽ തന്നെ സ്വയം തിരിച്ചറിയും.ഒരു സ്പാം മെസേജ് റിപ്പോർട്ട് ചെയ്യുകയോ സ്പാം ഫോൾഡറിലക്ക് ഒരു മെസേജ് മാറ്റുകയോ ചെയ്യുന്ന സമയത്ത് ഗുഗ്ളിനും ആ മെസേജിന്‍റെ ഒരു പകർപ്പ് ലഭിക്കും . ഇതുവഴിയാണ് ജിമെയിൽ പിന്നീട് വരുന്ന സ്പാം മെസേജുകൾ തിരിച്ചറിയുന്നത്.
ഇമെയിൽ സ്പാം എങ്ങനെ റിപ്പോർട്ട് ചെയ്യാം?
- ജി മെയിൽ തുറക്കുക
- ഒന്നോ അതിലധികമോ മെയിലുകൾ തുറക്കുക
- മുകളിലെ റിപ്പോർട്ട് സ്പാം ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- സ്പാം മെസേജുകൾ ഡിലീറ്റ് ചെയ്യാൻ
- ജി മെയിൽ തുറക്കുക
- മെയിൻ മെനുവിൽ വലതു വശത്ത് more>spam ക്ലിക്ക് ചെയ്യുക
- നീക്കം ചെയ്യേണ്ട മെയിൽ സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്യാം
അബദ്ധത്തിൽ സന്ദേശം സ്പാമായി റിപ്പോർട്ട് ചെയ്താൽ
- ജി മെയിൽ തുറക്കുക.
- മെയിൻ മെനുവിൽ ഇടതുവശത്ത് more>spam ക്ലിക്ക് ചെയ്യുക.
- നീക്കം ചെയ്യാനുദ്ദേശിക്കുന്ന ഇ മെയിലിനു സമീപത്തെ ബോക്സിൽ ക്ലിക്ക് ചെയ്യുക.
- മുകളിൽ നോട്ട് സ്പാം എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

