തുണി മടക്കാനും മുറി വൃത്തിയാക്കാനും ഇതാ ഒരു ‘ഫിഗർ’
text_fieldsഫിഗർ 03
ദൈനംദിന വീട്ടുജോലികൾ സ്വതന്ത്രമായി ചെയ്യാൻ കഴിയുന്ന ഹ്യൂമനോയ്ഡ്, ‘ഫിഗർ 03’ ശ്രദ്ധ നേടുന്നു. ലോസ് ആഞ്ജലസ് ആസ്ഥാനമായ Figure AI കമ്പനി പുറത്തിറക്കിയ പുതിയ റോബോട്ടാണിത്. വസ്ത്രം മടക്കുക, പാത്രം കഴുകുക, മുറി വൃത്തിയാക്കുക, ചെടി നനക്കുക എന്നു തുടങ്ങി വീട്ടുജോലികളെല്ലാം സ്വതന്ത്രമായി ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശവാദം.
ഇതിന്റെ മുൻ മോഡലിനേക്കാൾ കൂടുതൽ കൃത്യതയോടെ ജോലി ചെയ്യാനാകുംവിധം സെൻസർ സംവിധാനവും കൈകളും പരിഷ്കരിച്ചിട്ടുണ്ട്. പുതിയ കാമറ സംവിധാനം ഫ്രെയിംറേറ്റ് ഇരട്ടിയാക്കി. ഉള്ളംകൈയിൽ പോലും കാമറയുണ്ട്. ഇതിലൂടെ അലമാരക്കുള്ളിലെ ചെറു വസ്തുക്കൾ പോലും കണ്ടെത്താനും എടുക്കാനും സാധിക്കും.
സെൻസറുകൾ ഘടിപ്പിച്ച വിരലുകൾകൊണ്ട് മൂന്നു ഗ്രാം വരെയുള്ള ഭാരം പോലും തിരിച്ചറിയാനാകും. മുൻ വേർഷനിൽ ഉപയോഗിച്ചിരുന്ന OpenAI ക്കു പകരം ‘ഹെലിക്സ്’ എന്ന സ്വന്തം എ.ഐ മോഡലിലാണ് ഫിഗർ 03 പ്രവർത്തിക്കുന്നത്. മനുഷ്യരുടെ രീതി നേരിട്ട് പഠിച്ച് സ്വയം മെച്ചപ്പെടാനും ഈ ഹ്യൂമനോയ്ഡിന് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

